ആയുർവേദ കോളേജ് ആശുപത്രിയിൽ ജോലി നേടാം|വാക്ക്-ഇൻ-ഇൻ്റർവ്യൂ വഴി ജോലി
ആയുർവേദ കോളേജ് ആശുപത്രിയിൽ ജോലി നേടാം|Accountant Job interview apply now
എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള അക്കൌണ്ടൻറ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുംസെപ്റ്റംബർ 8 രാവിലെ 11ന് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടക്കും
അടിസ്ഥാനയോഗ്യത: ബി.കോം, ടാലി പ്രൈം. പ്രവൃത്തി പരിചയം അഭിലഷണീയം,ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 8-ന് രാവിലെ 10.15 ന്
വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ – 04842777489.
2. ജൂനിയർ റസിഡന്റ് ഒഴിവ്
കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ റസിഡന്റ് പ്രോഗ്രാമിൽ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിസിഐ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ അഭിലഷണീയം. അപേക്ഷകൾ https://forms.gle/3g15LDFfF1QNbtnt8 എന്ന ഗൂഗിൾ ഫോം മുഖേന സെപ്റ്റംബർ 8 വൈകിട്ട് 3 ന് മുൻപ് നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2435246, www.ksvc.kerala.gov.in .
3. ഓർഡനൻസ് ഫാക്ടറിയിൽ 73 ട്രേഡ്‌സ്മാൻ
അഡ്വാൻസ്‌ഡ് വെപ്പൺസ് ആൻഡ് എക്യുപ്മെന്റ് ഇന്ത്യ ലിമി റ്റഡിനു (എഡബ്ല്യുഇഐഎൽ) കീഴിൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഓർഡ്‌നൻസ് ഫാക്ടറിയിൽ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 73 ഒഴിവുണ്ട്. കരാർ നിയമനമാണ്.
ശമ്പളം: 19,900 രൂപയും എച്ച്ആർഎയും.അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്കു www.aweil.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21-09-2025
Join the conversation