ഹോമിയോ ആശുപത്രിയിൽ ജോലി ഉൾപ്പെടെ നാളെ മുതൽ ജോലി നേടാവുന്ന ഒഴിവുകൾ
ഹോമിയോ ആശുപത്രിയിൽ ജോലി ഉൾപ്പെടെ നാളെ മുതൽ ജോലി നേടാവുന്ന ഒഴിവുകൾ
ജില്ലാ ഹോമിയോ ആശുപത്രിയിൽ ക്ലീനർ നിയമനം
ജില്ലാ ഹോമിയോ ആശുപത്രിയിൽ ഒഴിവുള്ള ക്ലീനർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 24ന് രാവിലെ 11ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ: 0471-2472600
2.ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഖേലോ ഇന്ത്യ കേന്ദ്രങ്ങളിലേക്ക് ട്രെയിനർമാരുടെ (മെന്റേഴ്സ്) നിയമനത്തിന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെപ്റ്റംബർ 29 രാവിലെ 10 ന് അഭിമുഖം നടത്തും.
അപേക്ഷകർ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരാകണം. സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരിക്കണം. ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ടാകണം. പ്രായപരിധി 40 വയസ്. വിശദവിവരങ്ങൾക്ക്: 0471 2331546, 2325883.
3. അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) നിയമനം
ആലപ്പുഴ പാതിരാപ്പള്ളി ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ ഒഴിവുള്ള ഒരു അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത ഹോമിയോപ്പതി ബിരുദവും എ ക്ലാസ് രജിസ്ട്രേഷനും.
വാക്ക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ ഏഴ് രാവിലെ 11 മണിയ്ക്ക് ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്, ഹോമിയോ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ (തൈക്കാട്, തിരുവനന്തപുരം) നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഹാജരാകണം.ഫോൺ: 0471-2323960
4. നെടുമങ്ങാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടര്‍ണിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവുണ്ട്.
ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ടിം എച്ച്.എസ്.എല്‍.സി/ ഐ.റ്റി.ഐ / വി.എച്ച്.എസ്.ഇ ആണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള അപേക്ഷകര്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കുക. 0472-2812686, 9745088773, 9048940805
5. ട്രേഡ്‌സ്മാൻ അഭിമുഖം 24ന്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (ടർണിംഗ്) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് സെപ്റ്റംബർ 24 രാവിലെ 10 ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ടിം എച്ച് എസ് എൽ സി / ഐ റ്റി ഐ / വി എച്ച് എസ് ഇ ആണ് യോഗ്യത. താൽപര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂളിൽ എത്തണം. ഫോൺ: 0472-2812686, 9745088773, 9048940805.
Join the conversation