കേരളത്തിൽ വിവിധ ജില്ലകളിൽ അങ്കണവാടികളിൽ ജോലി നേടാൻ അവസരം

കേരളത്തിൽ വിവിധ ജില്ലകളിൽ അങ്കണവാടികളിൽ ജോലി നേടാൻ അവസരം 

അങ്കണവാടികളിൽ ജോലി അന്വേഷിക്കുക ആണോ കേരളത്തിൽ വിവിധ ജില്ലകളിൽ ആയാണ് ഒഴിവുകൾ വന്നിട്ടുള്ളത് ചുവടെ നൽകിയ വിവരങ്ങൾ വായിക്കുക നിങ്ങളുടെ ജില്ലാ നോക്കുക.

കണ്ണൂർ: പള്ളിക്കുന്ന് കോര്‍പറേഷന്‍ സോണലിലെ ഒന്നാം ഡിവിഷന്‍ ( പള്ളിയംമൂല) നെഹ്റുജി അങ്കണവാടിയില്‍ അങ്കണവാടി കം ക്രഷ് സെന്ററില്‍ ഹെല്‍പറെ നിയമിക്കുന്നു. പ്രസ്തുത ഡിവിഷണലില്‍ സ്ഥിരതാമസക്കാരായ എസ് എസ് എല്‍ സി പാസായ 18 നും 35 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ കണ്ണൂര്‍ റൂറല്‍ ഐ സി ഡി എസ് ഓഫീസ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സ്, പള്ളിക്കുന്ന്, കണ്ണൂര്‍ – 670004 വിലാസത്തില്‍ സെപ്റ്റംബര്‍ 25 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം

മലപ്പുറം: വനിത ശിശുവികസന വകുപ്പ് കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ പതിമൂന്നാം നമ്പർ ഡിവിഷൻ പരിധിയിലുള്ള സെക്ഷൻ നമ്പർ 74 കോടങ്ങാട് അങ്കണവാടി കം ക്രഷിലേയ്ക്ക് അങ്കണവാടി ക്രഷ് ഹെൽപ്പറെ നിയമിക്കുന്നു. 
യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഈ വർഷം ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞ വരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം.

കണ്ണൂര്‍: കോര്‍പറേഷന്‍ എളയാവൂര്‍ സോണലിലെ എളയാവൂര്‍ സൗത്ത്, കീഴ്ത്തള്ളി, കണ്ണോത്തുംചാല്‍ അങ്കണവാടികളില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെല്‍പര്‍, വര്‍ക്കര്‍ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലസ് ടു പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസായവര്‍ക്ക് ഹെല്‍പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. 18 നും 35 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം നടാല്‍ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും

വയനാട്: മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കല്ലോടി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. ഒന്നാം വാർഡിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. പ്രായം 18-35. ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത. 

ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷ ഫോം മാനന്തവാടി ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് എടവക ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

സൗജ്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി സെപ്റ്റംബർ 26 ന് സൗജ്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 

താൽപര്യുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 25 വൈകിട്ട് 4 ന് മുൻപായി https://forms.gle/ru5FdsbNNjFg3zmQA ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ബോയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്‌സി/എസ്ടി സ്, ഗവ. മ്യൂസിക് കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദവിവരങ്ങൾ അറിയിക്കും
 പേജ് സന്ദർശിക്കുക. 
ഫോൺ: 0471-2332113

My name SUJITH KUMAR PALAKKAD