പാരാ ലീഗൽ വോളണ്ടീർമാരെ നിയമിക്കുന്നു

പാരാ ലീഗൽ വോളണ്ടീർമാരെ നിയമിക്കുന്നു

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളണ്ടീർമാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ സെപ്റ്റംബർ 30ന് വൈകിട്ട് 5ന് മുമ്പ് അതത് നിയമ സേവന സ്ഥാപനങ്ങളിലും (തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി (TDLSA) താലൂക്ക് നിയമ താലൂക്ക് ആസ്ഥാനത്തെ സേവന സമിതികളിലും സമർപ്പിക്കണം.

വിശദമായ നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും വേണ്ടി തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി (TDLSA) താലൂക്ക് ആസ്ഥാനത്തെ താലൂക്ക് നിയമ സേവന സമിതികളിലും ബന്ധപെടുക. കൂടുതൽവിവരങ്ങൾക്ക്: 0471-2575013, 2467700.

2. താൽക്കാലിക ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 60,410 രൂപ മാസ വേതനത്തിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ ഒരു താത്കാലിക ഒഴിവുണ്ട്. Pediatrician with PG Diploma in Development Neurology അല്ലെങ്കിൽ Fellowship in Developmental & Behavior Pediatrics ആണ് യോഗ്യത. ഒരു വർഷത്തെ ഡെവലപ്മെന്റൽ പീഡിയാട്രിക്സിലെ പരിചയം അധികയോഗ്യതയായി പരിഗണിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി 26 ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. 
വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.

3. അഭിമുഖം 
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് ടെക്‌നീഷ്യന്‍ ട്രേഡിലും അരിതമറ്റിക്  കം ഡ്രോയിങ്/ എംപ്ലോയബിലിറ്റീ സ്‌കില്‍ വിഷയം കൈകാര്യം ചെയ്യുന്നതിനുമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 22ന് രാവിലെ 11ന് അഭിമുഖം നടത്തും.

യോഗ്യത: ബന്ധപ്പെട്ട എന്‍ജിനീയറിങ് ട്രേഡില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി./എന്‍.എ.സി. യും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.  പ്രതിമാസം വേതനം 28620 രൂപ.
വിശദവിവരത്തിന് ഫോണ്‍ - 0481 2551062, 6238139057.

My name SUJITH KUMAR PALAKKAD