എസ്റ്റേറ്റിലെ ട്രെയിനി ഒഴിവുകളിലേക്ക് ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ നിയമനം

എസ്റ്റേറ്റിലെ ട്രെയിനി ഒഴിവുകളിലേക്ക് ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ നിയമനം 

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ കോട്ടയം, കൊല്ലം യെരൂർ എസ്റ്റേറ്റിലെ ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
Oil Palm India Limited invites application from eligible candidates for engaging as B.Com Trainee under its Training and Development Scheme. Eligible candidates can send their with the duly filled applications to smhrd@oilpalmindia.com or Walk In at Head Office for interview on 30.09.2025 at 11 AM.

യോഗ്യത: B Com
പ്രായപരിധി: 25 വയസ്സ്
സ്റ്റൈപ്പൻഡ്: 11,500 – 12,500 രൂപ

ഇമെയിൽ വഴി smhrd@oilpalmindia.com അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30, വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക


താൽക്കാലിക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും SET മാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി (പ്രിൻസിപ്പാൾ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഗസ്റ്റ് ഇന്റർപ്രട്ടർ നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് ഹിയറിങ് ഇമ്പേഡ് ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു/ എം.എ. സൈക്കോളജി/ എം.എ. സോഷ്യോളജി & ഡിപ്ലോമ ഇൻ ഇൻഡ്യൻ സൈൻ ലാങ്വേജ് ഇന്റർപ്രട്ടേഷൻ (DISLI) (RCI Approved) എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

My name SUJITH KUMAR PALAKKAD