പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ ജോലി |BOB Recruitment- 10/2025 Apply Now
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ ജോലി |BOB Recruitment- 10/2025 Apply Now
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക്
കേന്ദ്ര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു,58 ഒഴിവുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം
മാനേജർ: ഒഴിവ് -51 (ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ്-14, ഫോറെക്സ് അക്വസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ-37).
ശമ്പളം: 64,820-93,960 രൂപ.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
പ്രായം: 26-36 വയസ്സ്.
സീനിയർ മാനേജർ (ഫോറെക്സ് അക്വസിഷൻ ആൻഡ് റിലേ ഷൻഷിപ്പ് മാനേജർ): ഒഴിവ്-5.
ശമ്പളം: 85,920-1,05,280 രൂപ. യോഗ്യത: ഏതെങ്കിലും വിഷയ ത്തിലുള്ള ബിരുദവും പിജിഡിഎം/എംബിഎയും ബന്ധപ്പെട്ട മേഖല യിൽ അഞ്ചുവർഷത്തിൽ കുറയാ ത്ത പ്രവൃത്തിപരിചയവും.കൂടാതെ, ചീഫ് മാനേജരുടെ രണ്ടൊഴിവുകൂടിയുണ്ട്.
സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസ്യത ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ് എന്നിവ നടത്തിയാവും തിര ഞെഞ്ഞെടുപ്പ്.
225 മാർക്കിൻ്റെ പരീക്ഷയ്ക്ക് രണ്ടരമണിക്കൂർ സമയമനുവദിക്കും. റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണൽ നോളജ് എന്നി വയുൾപ്പെട്ടതാണ് സിലബസ്. ചോദ്യപ്പേപ്പർ ഇംഗ്ലീഷിലും ഹിന്ദി യിലുമായിരിക്കും.
ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ എറണാകുളത്ത് പരീക്ഷാ കേന്ദ്രമുണ്ടാവും
അപേക്ഷാഫീസ്: വനിതകൾക്കും വിമുക്തഭടന്മാർക്കും എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും ഭിന്നശേ ഷിക്കാർക്കും 175 രൂപ, മറ്റുള്ളവർക്ക് 850 രൂപ.
ഫീസ് ഓൺലൈനായി അടയ്ക്കണം.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവര ങ്ങൾക്ക് www.bankofbaroda.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 9.
Join the conversation