എംപ്ലോയബിലിറ്റി സെന്റർ മുഖേനെ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി | Employability Center Jobs Apply Now
എംപ്ലോയബിലിറ്റി സെന്റർ മുഖേനെ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി | Employability Center Jobs Apply Now
കേരളത്തിലെ വിവിധ ജില്ലകളിലായി എംപ്ലോയബിലിറ്റി സെന്റർ മുഖേനെ നിരവധി തൊഴിലവസരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
മിനി ജോബ് ഫെസ്റ്റ് 27ന്
കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയിബിലിറ്റി സെന്ററും സംയുക്തമായി മുന്നാട് പീപ്പിള്‍ കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സെപ്തംബര്‍ 27ന് രാവിലെ 9.30 മുതല്‍ മിനി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 1000ല്‍ അധികം ഒഴിവുകളുണ്ട്.
പങ്കെടുക്കുന്നതിന് https://docs.google.com/forms/d/e/1FAIpQLScitm7hOcQuAL3jS-HnSeVJldbSQq9DdIv1k3fXWQ48bIqNnQ/viewform എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍നമ്പർ - 9207155700.
മിനി ജോബ് ഡ്രൈവ് 20 ന്
വിദ്യാനഗറില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയിബിലിറ്റി സെന്ററില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയിബിലിറ്റി സെന്ററില്‍ സെപ്തംബര്‍ 20ന് രാവിലെ പത്ത് മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളിലേക്കായി മാര്‍ക്കറ്റിംഗ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് , ഭീമ സഖി, മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ടെലി കോളര്‍ തസ്തികകിള്‍ലക്കായി 50ല്‍ അധികം ഒഴിവുകളുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ പത്ത് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 9207155700.
അസാപിൽ ജോബ് ഫെയർ 21ന്
ഉന്നത വിദ്യാഭ്യാസവകുപ്പ്’വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സെപ്റ്റ്ംബർ 21 ന് ജോബ് ഫെയർ നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടൂ, ഡിഗ്രി യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ 21 ന് രാവിലെ 9.30 ന് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് 7025535172 എന്ന ഫോൺനമ്പരിൽ ബന്ധപ്പെടണം.
Join the conversation