കരാർ അടിസ്ഥാനത്തിൽ ഇന്റർവ്യൂ വഴി ജോലി നേടാം
കരാർ അടിസ്ഥാനത്തിൽ ഇന്റർവ്യൂ വഴി ജോലി നേടാം
കൊച്ചിയിലെ ICAR-CIFTയുടെ ബിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിന് ആയി യംഗ് പ്രൊഫഷണൽ-I (YP-I) (01 നമ്പർ) (കരാർ അടിസ്ഥാനത്തിൽ) ഇപ്പോൾ താൽക്കാലിക തസ്തികയിലേക്ക് എല്ലാ രേഖകളും സഹിതം വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.
കരാർ കാലാവധി 01 വർഷമാണ്, പരമാവധി 03 വർഷം വരെ നീട്ടാവുന്നതും ആണ്.
ശമ്പളം യോഗ്യത വിവരങ്ങൾ
▪️ ശമ്പളം പ്രതിമാസം 30,000 രൂപ (കൺസോളിഡേറ്റഡ്)
▪️അവശ്യ യോഗ്യത B.Com/BBA
അഭികാമ്യം ഐടി ആപ്ലിക്കേഷനുകൾ, വെർച്വൽ മീറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ, കമ്പ്യൂട്ടർ കഴിവുകൾ (എംഎസ് വേഡ്, എക്സൽ, പവർ പോയിന്റ്, ടാലി മുതലായവ) എന്നിവയെക്കുറിച്ചുള്ള അറിവ്.
▪️കൂടാതെ ബന്ധപ്പെട്ട മേഖലയിലെ ഒരു വർഷത്തെ പരിചയം.
പ്രായപരിധി വിവരങ്ങൾ
അപേക്ഷകർക്ക് അഭിമുഖ തീയതിയിൽ 21 വയസ്സിന് മുകളിലും പരമാവധി 45 വയസ്സ് വരെയും ആയിരിക്കണം. നിയമാനുസൃത പ്രായപരിധിയിൽ ഇളവ്.പ്രായപരിധി (15.10.2025 വരെ): ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് അനുവദനീയമാണ്.
അഭിമുഖ തീയതിയും
▪️15.10.2025 രാവിലെ 10.30 ന്.
▪️രജിസ്ട്രേഷൻ രാവിലെ 9.00 മണിക്ക് ആരംഭിച്ച് 10.00 മണിക്ക് അവസാനിക്കും.
വിശദമായ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
2. അഭിമുഖം കൊല്ലം ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ
ഗ്രേഡ് 2 (Cat.No.611/24) തസ്തികയിലേക്ക് ജൂലൈ 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 9, 10 തീയതികളിലായി കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ ഇന്റർവ്യൂ നടക്കും.
ഉദ്യോഗാർത്ഥികൾക്ക് ഇതിനോടകം എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 0474-2743624
Join the conversation