Center government jobs 2025 |കേന്ദ്ര പൊലിസിൽ 11,927 ഒഴിവുകൾ; ഒക്ടോബർ 21 വരെ അപേക്ഷിക്കാം:കേരളത്തിൽ ഏഴിടത്ത് സെന്ററുകൾ

Center government jobs 2025  |കേന്ദ്ര പൊലിസിൽ 11,927 ഒഴിവുകൾ; ഒക്ടോബർ 21 വരെഅപേക്ഷിക്കാം : കേരളത്തിൽ ഏഴിടത്ത് സെന്ററുകൾ

കേന്ദ്ര പൊലിസിൽ വിവിധ തസ്തികകളിലായി 11,927 ഒഴിവുകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെൻട്രൽ ആംഡ് പൊലിസ് ഫോഴ്‌സിൽ സബ് ഇൻസ്‌പെക്ടർ - 2861, 
ഡൽഹി പൊലിസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്)- 7565, 
ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലസ് ഓപറേറ്റർ(AWO)/ടെലിപ്രിന്റർ ഓപറേറ്റർ (TPO)-552, കോൺസ്റ്റബിൾ ഡ്രൈവർ (മെയിൽ)- 737, 
സബ് ഇൻസ്‌പെക്ടർ - 212
എന്നിങ്ങനെയാണ് ഒഴിവുകൾ.

വെബ്‌സൈറ്റ്: ssc.gov.in.
Date: കോൺസ്റ്റബിൾ അപേക്ഷ 21വരെ


സ്ത്രീകൾക്കും അവസരമുണ്ട്. 
പ്രായം: 18-25 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്തഭടന്മാർക്കും ഡിപ്പാർട്ട്മെന്റൽ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവുണ്ട്. മറ്റു യോഗ്യരായവർക്കും നിയമാനുസ്യത ഇളവു ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം. പുരുഷ ഉദ്യോഗാർഥികൾ കായികക്ഷമതാ പരീക്ഷാ വേളയിൽ നിലവിലുള്ള എൽ.എം.വി (ഇരുചക്രവാഹനവും കാറും) ലൈസൻസ് ഹാജരാക്കണം. 2025 ജൂലൈ 1 അടിസ്ഥാനമാക്കിയാണു പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ കണക്കാക്കുക. ശമ്പളം: 21,700-69,100 രൂപ.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, വൈദ്യപരിശോധന എന്നിവ മുഖേന. 2025 ഡിസംബർ, 2026 ജനുവരി കാലയളവിലായിരിക്കും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. സ്ത്രീകൾക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും സെന്റർ കോഡും

കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211), എറണാകുളം (9213).
റീജനൽ ഓഫിസ് വിലാസം: Regional Director (KKR), Staff Selection Commission, 1st Floor,
E Wing, Kendriya Sadan, Koramangala, Bengaluru, 560 034.

കോൺസ്റ്റബിൾ 
ഡ്രൈവർ
പുരുഷന്മാർക്കു മാത്രമാണ് അവസരം. ഒക്ടോബർ 15 നകം ഓൺലൈനായി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം, ഹെവി വെഹിക്കിൾ മോട്ടർ ഡ്രൈവർ ലൈസൻസ്.
പ്രായം: 21-30 വയസ്. എസ്.സി/എസ്.ടി
വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്ത ഭടന്മാർക്കും ഡിപ്പാർട്ട്‌മെന്റൽ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവുണ്ട്. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവ് ലഭിക്കും,പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കിയാണു കണക്കാക്കുക.

ശമ്പളം: 21,700-69,100 രൂപ.
തിരഞ്ഞെടുപ്പ്: ട്രേഡ് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് എന്നിവ മുഖേന.

അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ ടെലിപ്രിന്റർ ഓപറേറ്റർ)

പുരുഷന്മാർക്ക് 370, സ്ത്രീകൾക്ക് 182 എന്നിങ്ങനെ ആകെ 552 ഒഴിവ്. ഒക്ടോബർ 15 നകം ഓൺലൈനായി അപേക്ഷിക്കണം.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം (സയൻസ്, കണക്ക് വിഷയങ്ങൾ പഠിച്ച്)/നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (മെക്കാനിക് കം ഓപറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം) ടൈപ്പിങ് പ്രാഗൽഭ്യം, കംപ്യൂട്ടർ പരിജ്ഞാനം.പ്രായം: 18-27 വയസ്. എസ്.സി/എസ്.ടി.

വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വർഷം ഇളവുണ്ട്. വിമുക്തഭടന്മാർക്കും ഡിപ്പാർട്ട്മെന്റൽ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവുണ്ട്. മറ്റു യോ ഗ്യരായവർക്കും നിയമാനുസൃത ഇളവു ലഭിക്കും. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കിയാണു കണക്കാക്കുക.
ശമ്പളം: 25,500-81,100 രൂപ.

തിരഞ്ഞെടുപ്പ്: ട്രേഡ് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, കംപ്യൂട്ടർ ടെസ്റ്റ്, ടൈപ്പിങ് ടെസ്റ്റ് എന്നിവ മുഖേന. അപേക്ഷാഫീസ് 100 രൂപ. സ്ത്രീകൾക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും വിമുക്തഭട ന്മാർക്കും ഫീസില്ല

How to apply/ അപേക്ഷിക്കുന്ന വിധം

ssc.nic.in എന്ന വെബ്‌സൈറ്റ് വഴിയോ mySSC മൊബൈൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്കു രജിസ്‌ട്രേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്യാം. അല്ലാത്തവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക

My name SUJITH KUMAR PALAKKAD