കുസാറ്റില്‍ മുപ്പതിനായിരം രൂപ ശമ്പളത്തില്‍ ജോലിയൊഴിവുകള്‍|COCHIN UNIVERSITY OF SCIENCE AND TECHNOLOGY APPLY ONLINE

കുസാറ്റില്‍ മുപ്പതിനായിരം ശമ്പളത്തില്‍ ജോലിയൊഴിവുകള്‍


കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്) യില്‍ ജോലി നേടാന്‍ അവസരം. വിവിധ ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 10ന് മുന്‍പായി അപേക്ഷ തപാല്‍ മുഖേന അയക്കണം.

തസ്തികയും ഒഴിവുകളും

കുസാറ്റ് യൂണിവേഴ്‌സിറ്റിയില്‍ ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനം.

  • ടെക്‌നീഷ്യന്‍ ഗ്രേഡ് 1 (ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പ് മെഷര്‍മെന്റ് ലാബ്) = 01 ഒഴിവ്.
  • ടെക്‌നീഷ്യന്‍ ഗ്രേഡ് 1 (പവര്‍. ഇലക്ട്രോണിക്‌സ്) = 1 ഒഴിവ്.
  • ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 (പവര്‍ ഇലക്ട്രോണിക്‌സ് അഡ്വാന്‍സ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ലാബ് = 02 ഒഴിവ്.
  • ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 = 01 ഒഴിവ്.

പ്രായപരിധി വിവരങ്ങൾ

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.

ശമ്പള വിവരങ്ങൾ

ടെക്‌നീഷ്യന്‍ ഗ്രേഡ് 1 (ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പ് മെഷര്‍മെന്റ് ലാബ്) = പ്രതിമാസം 22,240 രൂപ ശമ്പളമായി ലഭിക്കും.

ടെക്‌നീഷ്യന്‍ ഗ്രേഡ് 1 (പവര്‍ ഇലക്ട്രോണിക്‌സ്) = പ്രതിമാസം 22,240 രൂപ ശമ്പളമായി ലഭിക്കും.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 (പവര്‍ ഇലക്ട്രോണിക്‌സ് അഡ്വാന്‍സ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ലാബ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 31,020 രൂപ ശമ്പളമായി ലഭിക്കും.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 31,020 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യത വിവരങ്ങൾ
ടെക്‌നീഷ്യന്‍ ഗ്രേഡ് 1 (ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പ് മെഷര്‍മെന്റ് ലാബ്).
ഐ.ടി.ഐ ഇലക്ട്രിക്കല്‍ ഫസ്റ്റ് ക്ലാസോടെ വിജയം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 (പവര്‍ ഇലക്ട്രോണിക്‌സ് അഡ്വാന്‍സ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ലാബ് ).
ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ.

അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 900 രൂപയും, എസ്.സി, എസ്.ടിക്കാര്‍ക്ക് 185 രൂപയുമാണ് അപേക്ഷ ഫീസ്. ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കുസാറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ടെക്‌നീഷ്യന്‍ ഒഴിവ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വിശദമായി വായിച്ച് മനസിലാക്കുക.

അപേക്ഷകള്‍ ഒക്ടോബര്‍ 10ന് മുന്‍പായി ഓണ്‍ലൈനായി അയക്കണം.അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം എന്ന വിലാസത്തില്‍ ഒക്ടോബര്‍ 17ന് മുന്‍പായി എത്തിക്കണം.

വിജ്ഞാനപനം

ജോലി അന്വേഷകരിലേക്ക് പരമാവധി ഷെയർ ചെയ്യുക

My name SUJITH KUMAR PALAKKAD