ക്ലീനിംഗ് , ഓഫീസ് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ്,റിസപ്ഷനിസ്റ്റ് തുടങ്ങി ആശുപത്രിയിൽ ഒഴിവുകൾ മറ്റു ഒഴിവുകളും
ക്ലീനിംഗ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്,നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സിംഗ് ഓഫീസര്‍, റിസപ്ഷനിസ്റ്റ് തുടങ്ങി ആശുപത്രിയിൽ ജോലി
താൽക്കാലിക നിയമനം : വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി നേടാം
ഹരിപ്പാട് താലൂക്കാസ്ഥാന ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഒഴിവുകൾ :റിസപ്ഷനിസ്റ്റ്/ഓഫീസ് അസിസ്റ്റന്റ്‌ജോലി, ക്ലീനിംഗ് സ്റ്റാഫ്, നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സിംഗ് ഓഫീസര്‍, തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
നവംബര്‍ നാലിന് രാവിലെ 10.30 ന് ഇതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത ഉൾപ്പെടെ വിവരങ്ങൾ തെളിയിക്കുന്ന രേഖകളുടെ അസല്‍സർട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍: 0479-2412765
2. ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം
ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് നവംബർ 6ന് അഭിമുഖം നടത്തും. ടൂൾ ആൻഡ് ഡൈ മേക്കർ - 1 (എസ്.റ്റി വിഭാഗം), മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആന്റ് അപ്ലയൻസസ് – 1 (ഈഴവ വിഭാഗം), സർവേയർ - 1 (ഓപ്പൺ കാറ്റഗറി), മെഷിനിസ്റ്റ് – 1 (മുസ്ലിം വിഭാഗം) ട്രേഡുകളിലാണ് നിയമനം. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻ എ സിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.
3. എച്ച്.എസ്.റ്റി മലയാളം തസ്തികയിൽ നിയമനം
ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഗേള്‍സ് എച്ച്.എസില്‍ എച്ച്.എസ്.റ്റി മലയാളം തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു. നവംബര്‍ 5ത് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കുന്നു .
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം പങ്കെടുക്കണം.
4. ആശ പ്രവർത്തക നിയമനം
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പനമരം ഗ്രാമ പഞ്ചായത്തിലെ 11 വാർഡിലേക്ക് ആശ പ്രവർത്തകയെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അതാത് വാർഡുകളിൽ സ്ഥിരതാമസക്കാരായ 25നും 45നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം. ഉദ്യോഗാർഥികൾ നവംബർ 4 രാവിലെ 10ന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
5. വാക് ഇൻ ഇന്റർവ്യു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 6ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഒരൊഴിവാണുള്ളത്.
യോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി). പ്രായം: 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം,
ഫോൺ :0471-2348666,
ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്
Join the conversation