എട്ടാം ക്ലാസ് പാസായ 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി
എട്ടാം ക്ലാസ് പാസായ 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി
കൊടുവായൂരിൽ പ്രവർത്തിക്കുന്ന ഗവ. ഭിന്നശേഷി സ്നേഹാലയത്തില്‍ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഒഴിവുകൾ?
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഒരു വര്‍ഷത്തേക്കാണ് നിയമനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഡിസംബർ 29-ന് രാവിലെ 10 മണിക്ക് കൊടുവായൂരിലെ ഭിന്നശേഷി സ്നേഹാലയത്തിൽ അഭിമുഖത്തിന് ഹാജരാവണം.
സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എ.എൻ.എം കോഴ്സ് പാസായ 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 24,520 രൂപയാണ് ഈ തസ്തികയിലേക്ക് നിശ്ചയിച്ചിട്ടുള്ള വേതനം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും ഈ നിയമനത്തിൽ മുൻഗണന ലഭിക്കും.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ ഒരു വനിതയ്ക്കും ഒരു പുരുഷനും ഉൾപ്പെടെ രണ്ട് ഒഴിവുകളാണുള്ളത്.
എട്ടാം ക്ലാസ് പാസായ 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രതിമാസം :18,390 രൂപയാണ് വേതനം. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് പരിചരണം നൽകാൻ ആവശ്യമായ ശാരീരികക്ഷമത അപേക്ഷകർക്ക് ഉണ്ടായിരിക്കണം.
ക്ഷേമസ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം, ജെറിയാട്രിക് പരിശീലനം എന്നിവയുള്ളവർക്കും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും ഈ തസ്തികയിൽ മുൻഗണനയുണ്ടാകും. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 04923-251341.
Join the conversation