എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - 20 DECEMBER 2025
എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - 20 DECEMBER 2025
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു,3 കമ്പനികളിൽ നിന്നായി,100+ ഓളം ജോലി ഒഴിവുകൾ വന്നിട്ടുണ്ട്,നേരിട്ട് ഉള്ള ഇന്റർവ്യൂ വഴി ജോലി നേടാവുന്നത് ആണ്.
ഇന്റർവ്യൂ തിയതി :20 DECEMBER 2025
രാവിലെ 10.00 മുതൽ 1 മണി വരെ.
ഇന്റർവ്യൂ സ്ഥലം : എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം.
🔴 ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :0481-2563451, 8138908657.
സീനിയർ റസിഡന്റ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്കു താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യു നടത്തും. ഡിസംബർ 19 രാവിലെ 11ന് പൾമണറി മെഡിസിൻ വിഭാഗത്തിലെ അഭിമുഖവും രാവിലെ 11.30ന് ജനറൽ സർജറി വിഭാഗത്തിലെ അഭിമുഖവും ഉച്ചയ്ക്ക് ജനറൽ മെഡിസിൻ വിഭാഗത്തിലെ അഭിമുഖവും നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in, 0474-2572572, 0474-2572574.
3.അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഡിസംബർ 18 രാവിലെ 9.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 0471-2490572, 2490772.
4.തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് പാർട്ട് ടൈം ഡിഗ്രി കോഴ്സ് ഓഫീസിൽ 2025-26 അധ്യയന വർഷത്തേക്ക് സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകൾ നിലവിലുണ്ട്.
അതാത് വിഭാഗങ്ങളിൽ ബി.ഇ/ ബി.ടെക്ക് ബിരുദവും എം.ഇ / എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ് യോഗ്യതയുമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷ / അഭിമുഖം എന്നിവയ്ക്കായി ഡിസംബർ 30 രാവിലെ 10ന് കോളേജിലെ CGPU ഹാളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.cet.ac.in, 0471 2998391.
Join the conversation