സായുധ പോലീസിൽ 25,487 കോൺസ്റ്റബിൾ ജോലി ഒഴിവുകൾ
സായുധ പോലീസിൽ 25,487 കോൺസ്റ്റബിൾ ജോലി ഒഴിവുകൾ
വനിതകൾക്ക് 2020 ഒഴിവുകളും
യോഗ്യത: പത്താംക്ലാസ് വിജയം കേരളത്തിൽ 9 ജില്ലകളിൽ പരീക്ഷാകേന്ദ്രം
കേന്ദ്ര സായുധ പോലീസ് സേന കളിലേക്ക് (സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്‌സസ്) കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 25,487 ഒഴിവുണ്ട്.
ഇതിൽ 2020 ഒഴിവ് വനിതകൾക്കാണ്.
പത്താംക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാപരിക്ഷ/ ശാരീരിക യോഗ്യതാ പരിശോധന, മെഡിക്കൽ പരിശോധന, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി, മാർച്ച് മാസ ങ്ങളിൽ നടക്കും. കേരളത്തിൽ ഒൻപത് ജില്ലകളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.
സേനകളും ഒഴിവും: ബോർഡർ
സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്. എഫ്)-616, സെൻട്രൽ ഇൻഡ സ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.)-14.595, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സസ് (സി.ആർ.പി.എഫ്.)-5490, സശസ്ത്ര സീമാബെൽ (എസ്. എസ്.ബി.)-1764, ഇൻഡോടിബ റ്റൻ ബോർഡർ പോലീസ് (ഐ.ടി. ബി.പി.)-1293, അസം റൈഫിൾസ് (എ.ആർ) -1706, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്.എസ്. എഫ്)-23. ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പമുള്ള പട്ടിക കാണുക.
ശമ്പള വിവരങ്ങൾ:21,700-69,100 രൂപ.
യോഗ്യത: പത്താം ക്ലാസ് വിജയം.
പ്രായം: 2026 ജനുവരി ഒന്നിന് 18-23 വയസ്സ്. എസ്.സി/ എസ്. ടി. വിഭാഗക്കാർക്ക് അഞ്ച് വർഷ ത്തെയും ഒ.ബി.സി. വിഭാഗക്കാർ ക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനു സൃത ഇളവ് ലഭിക്കും.
അപേക്ഷ: ഒറ്റത്തവണ രജിസ്റ്റർ ചെയ്തശേഷം ഓൺലൈനായി അപേക്ഷിക്കണം.
പഴയ വെബ്സൈറ്റായ https://ssc. nicin- ൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തവരും പുതിയ വെബ്സൈറ്റായ https://ssc.gov.in രജിസ്റ്റർചെയ്യണം.
ലൈവ് ഫോട്ടോയും സ്റ്റാൻചെയൂ ഒപ്പും അപേക്ഷയോടൊപ്പം വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപ് ലോഡ് ചെയ്യണം. മൊബൈൽ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന mySSC എന്ന ആപ്പ് മുഖേനെയും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 31 (രാത്രി 11 വരെ). ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരു ത്തേണ്ടവർക്ക് ജനുവരി 8 മുതൽ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. തിരുത്തലിന് ഫീസ് ഈടാക്കും.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: https://ssc.gov.in സന്ദർശിക്കുക.
WEBSITE: thtp://ssc.gov.in
Join the conversation