കേന്ദ്ര പൊതുമേഖലാസ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ 400 ജോലി ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ  400 ജോലി ഒഴിവുകൾ 

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 
400 ഒഴിവുണ്ട്. സംസ്ഥാനങ്ങളെ നാല് മേഖലകളായിത്തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിട്ടുള്ളത്. 
കരാർ നിയമനമാണ്.തുടക്കത്തിൽ ഒരുവർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ നിട്ടി നൽകും.

ശമ്പളം: 42,478 രൂപ.
വിഷയങ്ങളും ഒഴിവും: സിവിൽ-120, ഇലക്ട്രിക്കൽ -55, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ-10. മെക്കാനിക്കൽ-150, മെറ്റലർജി-26, കെമിക്കൽ-11, ഇൻഫർമേഷൻ ടെക്നോളജി-14, ഫുഡ് ടെക്നോ ളജി-12, ഫാർമ -2 ഓരോ വിഷയത്തിലെയും ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾക്ക് പട്ടിക കാണുക. പ്രായം: 40 കവിയരുത്. സംവരണ ഒഴിവുകളിൽ അതത് വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിലോ അവയുടെ കോമ്പിനേഷനുകളിലോ നേടിയ

ഫുൾടൈം ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഫുൾടൈം ഫാർമസി ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. ജനറൽ വിഭാഗ ത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടായിരിക്കണം.

സംവരണ ഒഴിവുകളിലേക്ക് അതത് സംവരണവിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാവും (യോഗ്യത നേടിയിരിക്കേണ്ട വിഷയങ്ങളുടെ പൂർണവിവരം വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ചേർത്തിട്ടുണ്ട്).

ഫീസ്: ഇ.ഡബ്ല്യു.എസ്. എസ്. സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും 300 രൂപ, മറ്റുള്ള വർക്ക് 600 രൂപ. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി യായിരിക്കും തിരഞ്ഞെടുപ്പ്. 2026 ജനുവരി 11-നായിരിക്കും പരീക്ഷ. ഒബ്‌ജക്ടീവ് മാതൃകയിലു ള്ള 125 ചോദ്യങ്ങളാണുണ്ടാവുക. രണ്ടരമണിക്കൂറാണ് പരീക്ഷാസ മയം. നെഗറ്റിവ് മാർക്കുണ്ടാവില്ല. ഡെൽഹി/ ഗുരുഗ്രാം, മുംബൈ

ബെംഗളൂരു, കൊൽക്കത്ത, ഭുവ നേശ്വർ, ഹൈദരാബാദ്, ഭിലായ്, ചെന്നൈ, പട്‌ന, ലഖ്നൗ എന്നി വിടങ്ങളിലായിരിക്കും പരീക്ഷ നടക്കുക.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപന ത്തിൽ നിർദേശിച്ചിട്ടുള്ള സർട്ടി ഫിക്കറ്റുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 25. വിജ്ഞാപനത്തി നും അപേക്ഷിക്കുന്നതിനും www.rites.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
My name SUJITH KUMAR PALAKKAD