600 ൽ പരം ഒഴിവുകളിലേക്ക് സൗജന്യ ഓൺലൈൻ തൊഴിൽ മേള
600 ൽ പരം ഒഴിവുകളിലേക്ക് സൗജന്യ ഓൺലൈൻ തൊഴിൽ മേള
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോതമംഗലം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ മാസത്തിൽ സൗജന്യ ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
600-ഓളം ഒഴിവുകളിലേക്കായി നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ ഡിഗ്രിയോ മറ്റു ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് പങ്കെടുക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ജനുവരി 5 ന് മുമ്പായി
bit.ly/kmgm1 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ലിങ്കിൽ കൊടുത്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 04852861755, 8075164727 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
2.അഭിമുഖം നടത്തും
തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ബയോകെമിസ്ട്രി വിഭാഗത്തിലേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജനുവരി 6 ന് രാവിലെ 11 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ മാത്രം യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, ആയതിന്റെ പകർപ്പ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം.
3.ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍,ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.
സര്‍ക്കാര്‍ നിര്‍ദേശിച്ച യോഗ്യത ഉള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 30ന് രാവിലെ 10 മണിക്ക് കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862- 232477, 04862-233250, www.gecidukki.ac.in
Join the conversation