ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ ജോലി ഒഴിവുകൾ

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ ജോലി ഒഴിവുകൾ


ഐ.സി.എം.ആര്‍ പ്രോജക്റ്റില്‍ കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ നടക്കുന്ന ഐ.സി.എം.ആര്‍ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് റിസര്‍ച്ച് സൈന്റ്‌റിസ്റ്റ് 3 (മെഡിക്കല്‍), പ്രോജക്റ്റ് റിസര്‍ച്ച് സൈന്റ്‌റിസ്റ്റ്  2 (നോണ്‍ മെഡിക്കല്‍), പ്രോജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് 3 എന്നി തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ ജനുവരി 4 ന് വൈകിട്ട് 5ന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in വൈബ് സൈറ്റ് സന്ദര്‍ശിക്കുക.

കരാർ നിയമനം

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതികളുടെ നിർവ്വഹണത്തിനായി തിരുവനന്തപുരം പ്രോഗ്രാം ഇംപ്ലിമെന്റേഷൻ  യൂണിറ്റ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനവും സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും യോഗ്യതയുള്ള 40 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രതിമാസ വേതനം 21,070 രൂപ. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 31ന് വൈകീട്ട് 4ന് അപേക്ഷിക്കണം.

വിലാസം: എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം-695004. 
ഫോൺ: 0471-2555118.

ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ നിയമനം

കാസര്‍കോട് ഗവ: ഐ.ടി.ഐയിലെ ഐ.എം.സിയുടെ കീഴിലുളള ഡ്രൈവിംഗ് സ്‌കൂളിലേക്ക് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എല്‍.എം.വി,  ടു വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കണം. 

അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായപരിധി 35 വയസ്സ്. താല്‍പര്യമുള്ള അപേക്ഷകര്‍ വിശദ വിവരങ്ങള്‍, യോഗ്യതകളുടെ പകര്‍പ്പ് എന്നിവ സഹിതം പ്രിന്‍സിപ്പാള്‍, ഗവ.ഐ.ടി.ഐ കാസര്‍കോട് വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് - 671123 ഫോണ്‍- 04994256440 എന്ന വിലാസത്തില്‍ ഡിസംബര്‍ 26 ന് മുന്‍പായി അപേക്ഷിക്കണം. 

ഫോണ്‍- 04994256440. ഇ-മെയില്‍- kasaragod.iti@gmail.com.

ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇ.സി.ജി. ടെക്‌നീഷ്യന്‍ തസ്തിയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത: വി.എച്ച്.സി, ഇ.സി.ജി. & ഓഡിയോമെട്രിക് ടെക്‌നോളജി പാസായിരിക്കണം. പ്രവര്‍ത്തി പരിചയം അഭികാമ്യം. 

പ്രായപരിധി 40 വയസ്. 
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പുകളും സഹിതം ഡിസംബര്‍ 30ന് രാവിലെ 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.
My name SUJITH KUMAR PALAKKAD