മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫ്,ടീച്ചർ തുടങ്ങിയ ഒഴിവുകളിൽ വാക്ക് ഇൻ ഇന്റർവ്യൂ
മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫ്,ടീച്ചർ തുടങ്ങിയ ഒഴിവുകളിൽ വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികകളിൽ സ്ത്രീ ഉദ്യോഗാർഥികൾക്കായി 19ന് രാവിലെ 11.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2348666.
ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹോട്ടൽ മാനേജ്മെന്റ് ബിരുദമോ ഒരു വർഷത്തെ ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സോ വിജയിച്ചവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഡിസംബർ 22ന് രാവിലെ 11ന് ബന്ധപ്പെട്ട രേഖകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2312504, 9495716465.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ ഈഴവ/ ബില്ല/ തിയ്യ എന്നീ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 18 രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2418317..
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ വിഭാഗത്തിൽനിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം/ എൻ എ സിയും ഒരു വർഷ പ്രവൃത്തി പരിചയം / മെക്കാനിക്കൽ / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയം/മെക്കാനിക്കൽ /ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരുവർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 19 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം.
Join the conversation