ആരോ​ഗ്യ കേരളത്തിൽ നിരവധി ജോലിയവസരങ്ങൾ

ആരോഗ്യ കേരളത്തിൽ നിരവധി ജോലിയവസരങ്ങൾ

ആരോഗ്യ കേരളത്തിൽ നിരവധി ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പരീക്ഷയില്ലാതെ ഇന്റർവ്യൂ മാത്രം നടത്തിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്. നഴ്‌സ്, ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലായി ഒഴിവുകൾ വന്നിട്ടുണ്ട്. താൽപര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ജനുവരി 9നുള്ളിൽ അപേക്ഷ പൂർത്തിയാക്കണം.

തസ്തികയും ഒഴിവുകളും

ജില്ലാ ആരോഗ്യ-കുടുംബക്ഷേമ സൊസൈറ്റി (DHFWS), നാഷണൽ റൂറൽ ഹെൽത്ത് മിഷന് കീഴിൽ റിക്രൂട്ട്‌മെന്റ്.

മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ജെപിഎച്ച്എൻ/ ആർബിഎസ്‌കെ നഴ്‌സ്, ഓഡിയോളജിസ്റ്റ്, ജില്ലാ ആർബിഎസ്‌കെ കോർഡിനേറ്റർ, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർ എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രായപരിധി വിവരങ്ങൾ 

തസ്തിക പ്രായം 

  • സ്‌പെഷ്യലിസ്റ്റ് ഡോക്ടർ 67 വയസ് വരെ.
  • ഫിസിയോതെറാപ്പിസ്റ്റ്  40 വയസ് വരെ.
  • ഓഡിയോളജിസ്റ്റ്  40 വയസ് വരെ.
  • ജില്ലാ ആർബിഎസ്‌കെ കോർഡിനേറ്റർ  40 വയസ് വരെ.
  • മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ  40 വയസ് വരെ.
  • ജെപിഎച്ച്എൻ/ആർബിഎസ്‌കെ നഴ്സ് 40 വയസ് വരെ.

യോഗ്യത വിവരങ്ങൾ

ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നഴ്സ്

എസ്എസ്എൽസി, സർക്കാർ / സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെപിഎച്ച്എൻ കോഴ്സ് (കുറഞ്ഞത് 18 മാസത്തെ എഎൻഎം കോഴ്സ്), സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ.

മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ

ഒരു വർഷത്തെ യോഗ്യതാനന്തര പരിചയമുള്ള ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജിഎൻഎം

കെഎൻസി രജിസ്‌ട്രേഷനോടുകൂടിയ എംഎസ്സി നഴ്സിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം, കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പരിചയം.

ഓഡിയോളജിസ്റ്റ്
ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബാച്ചിലർ (ബിഎഎസ്എൽപി) / ഡിഎച്ച്എൽഎസ്, സാധുവായ ആർസിഐ രജിസ്‌ട്രേഷൻ, ആവശ്യമായ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം.

ഫിസിയോതെറാപ്പിസ്റ്റ്
ഫിസിയോതെറാപ്പിസ്റ്റ് ബാച്ചിലർ (ബിപിടി), യോഗ്യതാനന്തരം കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

സ്‌പെഷ്യലിസ്റ്റ് ഡോക്ടർ 

ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി, സൈക്യാട്രി, പാലിയേറ്റീവ് മെഡിസിൻ, ഇഎൻടി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പിഎം&ആർ) എന്നിവയിൽ എംബിബിഎസ് ബിരുദം, കൺസേൺഡ് സ്‌പെഷ്യാലിറ്റിയിൽ പിജി അല്ലെങ്കിൽ ഡിപ്ലോമ ടിസിഎംസി/ കേരള മെഡിക്കൽ കൗൺസിലിന് കീഴിൽ സ്ഥിരം രജിസ്‌ട്രേഷൻ.

തസ്തിക ശമ്പളം 
  • സ്‌പെഷ്യലിസ്റ്റ് ഡോക്ടർ പ്രതിമാസം 17000 രൂപ.
  • ഫിസിയോതെറാപ്പിസ്റ്റ്  പ്രതിമാസം 20500 രൂപ.
  •  ഓഡിയോളജിസ്റ്റ്   പ്രതിമാസം 30000 രൂപ.
  • ജില്ലാ ആർബിഎസ്‌കെ കോർഡിനേറ്റർ  പ്രതിമാസം 30000 രൂപ.
  •  മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ  പ്രതിമാസം 24000 രൂപ.
  • ജെപിഎച്ച്എൻ/ആർബിഎസ്‌കെ നഴ്സ് പ്രതിമാസം 78000 രൂപ.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആരോഗ്യകേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.arogyakeralam.gov.in/  സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. 
അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 09.
My name SUJITH KUMAR PALAKKAD