Search Kerala & Gulf Jobs

ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ


സ്വീപ്പർ കം സാനിട്ടറി വർക്കർ,പ്ലേസ്മെന്റ് ഡ്രൈവ്,തുടങ്ങിയ നിരവധി ഒഴിവുകൾ

തിരുവനന്തപുരം, ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ താൽക്കാലിക തസ്തികയിൽ ഡിസംബർ 30 ന് അഭിമുഖം നടത്തും.

ഏഴാം ക്ലാസാണ് യോഗ്യത.
40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം  രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജരാകണം

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജനുവരി 6ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.  

താഴെ നൽകിയ ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജനുവരി 6 രാവിലെ 10 മണിക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, BEHIND GOVT. MUSIC COLLEGE, THYCAUD, THIRUVANANTHAPURAM” എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0471 2332113.

താൽപ്പര്യമുള്ളവർക്ക് ജനുവരി 5 വൈകിട്ട് 4ന് മുമ്പായി 

CLICK HERE TO APPLY
എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

✅ കരാർ നിയമനം

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതികളുടെ നിർവ്വഹണത്തിനായി തിരുവനന്തപുരം പ്രോഗ്രാം ഇംപ്ലിമെന്റേഷൻ  യൂണിറ്റ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനവും സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും യോഗ്യതയുള്ള 40 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രതിമാസ വേതനം 21,070 രൂപ. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 31ന് വൈകീട്ട് 4ന് അപേക്ഷിക്കണം.

വിലാസം: എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം-695004.
ഫോൺ: 0471-2555118.

വാക്ക് ഇന്‍ ഇന്റര്‍വ്യു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കൊഴിഞ്ഞാമ്പാറയില്‍ പുതിയതായി ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലേക്ക് സ്റ്റ്യുവാര്‍ഡ്, കുക്ക് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. വനിതകള്‍ക്ക് മാത്രമായാണ് നിയമനം.

എസ്.എസ്.എല്‍.സി വിജയം, ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള റെസ്റ്റോറന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസ് കോഴ്സ് വിജയം എന്നിവയാണ്  സ്റ്റ്യുവാര്‍ഡ് തസ്തികയിലേക്കുള്ള യോഗ്യത. എസ്.എസ്.എല്‍.സിയും ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള ഫുഡ് പ്രൊഡക്ഷന്‍ കോഴ്സുമാണ് കുക്കിനുള്ള യോഗ്യത.

താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 29 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്ന് വരെ പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിനായി എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2505005

തൊഴില്‍മേള

കോട്ടയം: അസാപ് കേരളയുടെ പാമ്പാടി സെന്ററില്‍ ഡിസംബര്‍ 27ന് രാവിലെ 9.30 മുതല്‍ തൊഴില്‍മേള നടത്തും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നീ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9495999731, 7025535172.

കരാർ നിയമനം

സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി എറണാകുളം ജില്ലയിൽ രൂപീകരിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിലെ ഫീൽഡ് റെസ്‌പോൺസ് ഓഫീസറുടെ തസ്തികയിലേക്ക് കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു. സോഷ്യൽവർക്ക് / സോഷ്യോളജി / സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, മലയാളം / ഇംഗ്ലീഷ് / ഹിന്ദി ഭാഷകളിൽ പ്രാവീണം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത.

ഡ്രൈവിങ് ലൈസൻസ്, വിഷയത്തിലുള്ള നൈപുണ്യം എന്നിവ അഭികാമ്യം. സാമൂഹ്യ സേവന മേഖലകളിലോ/ മുതിർന്ന പൗരൻമാരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ നിർവഹണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, പ്രവർത്തി പരിചയം, മറ്റ് രേഖകൾ എന്നിവ സഹിതം ഡിസംബർ 30 രാവിലെ 10.30 ന് എറണാകുളം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണം.

വിമുക്തഭടന്മാര്‍ക്ക് അവസരം

ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍  ഗേറ്റ്മാന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകളുള്ള  വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി: 50 വയസ്. 
അപേക്ഷയും അനുബന്ധ രേഖകളും ജനുവരി മൂന്നിനകം ജില്ല സൈനിക ക്ഷേമ ഓഫിസില്‍ ലഭ്യമാക്കണം.  ഫോണ്‍:  0474-2792987.