കേരള സര്‍ക്കാരിന് കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നേടി ജോലി നേടാം

കേരള സര്‍ക്കാരിന് കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നേടി ജോലി നേടാം

സൗജന്യ തൊഴില്‍ പരിശീലനം
ഇടുക്കി :കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സര്‍ക്കാരും സംയുക്തമായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ സൗജന്യ നൈപുണ്യ പരിശീലന പദ്ധതി വഴി പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയ 18നും 35നും ഇടയില്‍ പ്രായമുള്ള കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ള യുവതി - യുവാക്കള്‍ക്ക് ഗസ്റ്റ് സര്‍വീസ് എക്സിക്യൂട്ടീവ്, ജൂനിയര്‍ ഷെഫ് എന്നീ രണ്ടു കോഴ്സുകളിലേക്ക് 100% തൊഴില്‍ ഉറപ്പോടുകൂടിയ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9074327906944640353

2.സൗജന്യ തൊഴില്‍ പരിശീലനം
മലപ്പുറം :ഡി.ഡി.യു.ജി.കെ.വൈ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിലേയ്ക്ക് 18നും 35നും ഇടയിലുള്ള പ്ലസ് ടു യോഗ്യതയുള്ള യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയവരായിരിക്കണം. ഗസ്റ്റ് സര്‍വീസ് എക്സിക്യൂട്ടീവ്, ജൂനിയര്‍ ഷെഫ് എന്നീ രണ്ടു കോഴ്സുകളിലേക്ക് 100 ശതമാനം തൊഴില്‍ ഉറപ്പോടു കൂടിയാണ് സൗജന്യ പരിശീലനം നല്‍കുന്നത്. ഫോണ്‍- 9074327906, 944640353.

3.ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍

ഇടുക്കി :കോഴ്സിന് അപേക്ഷ ക്ഷണിച്ചു/ കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് +2 കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 7994926081

4.സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2026 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യം.

അപേക്ഷകര്‍ക്ക് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നല്‍കണം. അവസാന തീയതി ഡിസംബര്‍ 31. 
വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും.

ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍:

വണ്ടൂര്‍-ആദിദേവ് ഹദ വിദ്യാ യോഗ സെന്റര്‍, മഞ്ചേരി-സിവിഎസ് ഹെല്‍ത് സെന്റര്‍, പുലാമന്തോള്‍-ഗ്രാമോദ്യം യോഗ സെന്റര്‍, കോട്ടക്കല്‍-ഇന്ത്യന്‍ അക്യുപങ്ചര്‍ ആന്റ് ഹോളിസ്റ്റിക് അക്കാദമി, കേരള ആയൂര്‍വേദിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സൊസൈറ്റി, ചട്ടിപ്പറമ്പ്-കൈവല്യ യോഗ അക്കാദമി, പൂക്കോട്ടുംപാടം-പതഞ്ജലി യോഗ സെന്റര്‍, ഏലംകുളം-സ്വാധ്യായ യോഗ സെന്റര്‍, നരിപ്പറമ്പ്-സ്പ്ലെഡിഡ് സ്പോര്‍ട്സ് യോഗ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി. ഫോണ്‍-8281114464.
My name SUJITH KUMAR PALAKKAD