കേരള വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി അവസരങ്ങൾ
കേരള വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി അവസരങ്ങൾ
കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ നിലവിൽ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. കേരള പി.എസ്.സിക്ക് കീഴിൽ നടക്കുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണിത്. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ വഴി അപേക്ഷ നൽകണം
കൂടുതൽ വായിക്കുക.
തസ്തികയും ഒഴിവുകളും
കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01. (രണ്ടാം എൻസിഎ- ഈഴവ/ ബില്ലവ/ തീയ്യ) വിഭാഗക്കാർക്കായി നടത്തുന്ന സ്‌പെഷ്യൽ നിയമനം.
- തസ്തിക: Divisional Accounts Officer.
- സ്ഥാപനം: Kerala Water Authority
- കാറ്റഗറി നമ്പർ: 472 /2025- 2nd NCA NOTIFICATION
- അപേക്ഷ തീയതി: 31.12.2025 ബുധന്‍
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 49,000 - 1,10,300 ഇടയിൽ ശമ്പളം ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
18നും 39നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2007- നും ഇടയിൽ ജനിച്ചവരായിരിക്കണം.
നിയമന രീതി
ഈഴവ/ബില്ലവ/തീയ്യ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം നടത്തുന്ന നേരിട്ട നിയമനമാണിത്. മറ്റ് സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല
യോഗ്യത വിവരങ്ങൾ
ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയിട്ടുള്ള എം. കോം. ബിരുദം. അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഇന്റർ എക്സാമിനേഷൻ പാസായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification -ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
Join the conversation