Search Kerala & Gulf Jobs

ജില്ലാ അശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി

ജില്ലാ അശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി


ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസര്‍ നിയമനം

തിരൂര്‍ ജില്ലാ അശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫീസിയോതെറാപ്പിയില്‍ ബിരുദമുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും പ്ലസ്ടു, ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് ഡിസംബര്‍ 30ന് രാവിലെ 11നും നഴ്സിങ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ഉച്ചയ്ക്ക് 12നുമാണ് അഭിമുഖം.

2. ഇ.സി.ജി ടെക്നീഷ്യൻ താൽകാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് ഇ.സി.ജി ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി , ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി , അല്ലെങ്കിൽ പ്രവൃത്തിപരിചയത്തോടുകൂടിയ വി.എച്ച്.എസ്.ഇ എന്നിവയാണ് നിശ്ചിത യോഗ്യതകൾ. 

35 വയസ്സാണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം

ജനുവരി 3 ന് രാവിലെ 10:30 ക്ക് മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.

3. അഭിമുഖം നടത്തും

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ബയോകെമിസ്ട്രി വിഭാഗത്തിലേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജനുവരി 6 ന് രാവിലെ 11 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ മാത്രം യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, ആയതിന്റെ പകർപ്പ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം.