കേരള ടൂറിസം വകുപ്പിന് കീഴിൽ ജോലി നേടാം|Kerala tourism Overseer recruitment Apply Now 2025 -2026

കേരള ടൂറിസം വകുപ്പിന് കീഴിൽ ജോലി നേടാം|Kerala tourism Overseer recruitment Apply Now 2025 -2026

കേരള ടൂറിസം വകുപ്പിന് കീഴിൽ ജോലി നേടാം |കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസിയർ ഗ്രേഡ് l ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു. പൂർണ്ണമായ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

  • തസ്തികയുടെ പേര് (Name of Post) ഓവർസിയർ ഗ്രേഡ് I (സിവിൽ) (Overseer Grade I (Civil).
  • വകുപ്പ് (Department) :കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (Kerala Tourism Development Corporation Limited).
  • കാറ്റഗറി നമ്പർ (Category No.): 462/2025.
  • ശമ്പളം (Scale of Pay) :26,500 – 56,700/.
  • നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment).
  • അപേക്ഷ അവസാന തീയതി: 31.12.2025 ബുധനാഴ്ച രാത്രി 12 മണി വരെ.

വിദ്യാഭ്യാസ യോഗ്യത

ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള 3 വർഷത്തെ കോഴ്‌സ് പഠനത്തിലൂടെ നേടിയ സിവിൽ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതകൾ കൂടാതെ, എക്സിക്യൂട്ടീവ് ഉത്തരവുകൾ വഴിയോ അല്ലെങ്കിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള തത്തുല്യമായ/ഉയർന്ന യോഗ്യതകളോ പരിഗണിക്കുന്നതാണ്.

പ്രായ പരിധി: 02.01.1989-നും 01.01.2006-നും (ഈ തീയതികൾ ഉൾപ്പെടെ) ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം.

വയസ്സ് ഇളവ് (Age Relaxation)
മറ്റ് പിന്നാക്ക സമുദായക്കാർക്കും (Other Backward Communities) SC/ST വിഭാഗക്കാർക്കും സാധാരണ ലഭിക്കുന്ന പ്രായപരിധി ഇളവുകൾക്ക് അർഹതയുണ്ട്.

മേൽ പറഞ്ഞ സ്ഥാപനത്തിൽ താൽക്കാലികമായി (Provisional) ജോലി ചെയ്യുന്നവർക്ക്, അവരുടെ താൽക്കാലിക സേവന കാലയളവ് പരിധിക്ക് വിധേയമായി, പരമാവധി അഞ്ച് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. എന്നാൽ, സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാർക്ക് ഈ ഇളവ് ലഭ്യമല്ല.

അപേക്ഷാ രീതി വിവരങ്ങൾ

www.keralapsc.gov.in 
വൺ ടൈം രജിസ്‌ട്രേഷൻ ചെയ്തിറ്റുണ്ടയിരിക്കണം.

വെബ്സൈറ്റ് നൽകിയ അപ്ലൈ നൗ ’ ഓപ്ഷൻ ക്ലിക്ക് ചെയ്ത് കൊണ്ട് ഉടനെ അപേക്ഷിക്കാൻ സാധിക്കുന്നത് ആണ്.

6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം.
അപേക്ഷാ ഫീസ് ആവശ്യമില്ല.
പ്രൊഫൈലിൽ ആധാർ കാർഡ്, ഐഡി പ്രൂഫ് ആയി ചേർക്കേണ്ടതാണ്.

പരമാവധി ജോലി അന്വേഷിക്കുന്ന നമ്മുടെ സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.

My name SUJITH KUMAR PALAKKAD