കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി താത്കാലിക ജോലി ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി താത്കാലിക ജോലി ഒഴിവുകൾ
താല്‍ക്കാലിക നിയമനം
കൊല്ലം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജനറല്‍ ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി, എസ്.സി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത ബോയിലര്‍ കം യൂട്ടിലിറ്റി ഓപ്പറേറ്റര്‍ തസ്തികയില്‍ ഒഴിവ്. യോഗ്യത: ഫസ്റ്റ് ക്ലാസ് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ/ സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ് /ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. പ്രായ പരിധി: 18-41 വയസ്. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവരെ പരിഗണിക്കില്ല. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി ഏഴിനകം രജിസ്റ്റര്‍ ചെയ്യണം.
താല്‍ക്കാലിക ഒഴിവ്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിടെക്ക് ഫസ്റ്റ് ക്ലാസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജനുവരി 27ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447488348, 0476 2623597.
അരിത്തമാറ്റിക് കം ഡ്രോയിങ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
പട്ടികജാതി വികസന വകുപ്പിന് കീഴിലെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഗവ. ഐ.ടി.ഐ.കളില്‍ അരിത്തമാറ്റിക് കം ഡ്രോയിങ് തസ്തികകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 23ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വകുപ്പിന്റെ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നടക്കും.
ഏതെങ്കിലും ട്രേഡില്‍ മൂന്ന് വര്‍ഷത്തെ കേരള ഗവ. അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ,യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-0495 2371451.
വെറ്ററിനറി സര്‍ജന്‍ നിയമനം
മലപ്പുറം ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ പ്രതിമാസ വേതന നിരക്കില്‍ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 24ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ (സിവില്‍ സ്റ്റേഷന്‍) നടക്കും. എം.വി.എസ്.സി. (സര്‍ജറി)യും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍- 0483 2734917 .
ദേശീയ ആരോഗ്യ ദൗത്യം: വിവിധ തസ്തികകളില്‍ നിയമനം
ദേശീയാരോഗ്യദൗത്യം മലപ്പുറം ആര്‍.ബി.എസ്.കെ നഴ്സ്, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, എം.എല്‍.എസ്.പി, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ പീഡിയാട്രീഷന്‍ തുടങ്ങിയ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ആര്‍.ബി.എസ്.കെ നഴ്സ്, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, എം.എല്‍.എസ്.പി തസ്തികയിലേക്ക് ജനുവരി 31ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ പീഡിയാട്രീഷന്‍ തസ്തികയിലേക്ക് ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ അയക്കേണ്ട ലിങ്ക്: -https://forms.gle/9M572mXE4JGjXpea8
ആര്‍.ബി.എസ്.കെ നഴ്സ് - https://forms.gle/19bDmoo98zN67w7V7
ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് - https://forms.gle/ng174K1yDDocLUiJ9
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ പീഡിയാട്രീഷന്‍- https://forms.gle/uyARqEM7yKEkyYPC7.
കെമിസ്ട്രി ടീച്ചര്‍ നിയമനം
പുല്ലാനൂര്‍ ഗവ. വി.എച്ച്.എസ് സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി അധ്യാപക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 22ന് രാവിലെ 10ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍-9446284497.
സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ.്പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മൊബൈല്‍ ഐ.സി.യു. ആംബുലന്‍സില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 27ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. അപേക്ഷകര്‍ എമര്‍ജന്‍സി മെഡിസിനില്‍ ഫെലോഷിപ്പ്/ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് പാസായവരും മൊബൈല്‍ ഐ.സി.യു. ആംബുലന്‍സില്‍ പരിചയമുള്ളവരും ആകണം. കേരള നഴ്സിങ് കൗണ്‍സിലിന്റെ രജിസ്ട്രേഷനുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാവണം.
ഫിസിയോതെറാപ്പിസ്റ്റ് നിയമനം
പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 24ന് രാവിലെ 10ന് നടക്കും. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവര്‍ രാവിലെ പത്തിന് മുന്‍പായി സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍-0483 2774860.
ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്ററുടെ ഒഴിവ്
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യത: ഐറ്റിഐയും പിഎസ്എ ഓക്സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിലും പരിപാലനത്തിലുമുള്ള പ്രവര്‍ത്തിപരിചയം. പ്രായപരിധി 40 വയസില്‍ താഴെ. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം ജനുവരി 22 ന് ഉച്ചയ്ക്ക് 2.30 ന് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്: 04862 222630
ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ ഓവര്‍സീയര്‍
ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ കീഴില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സൈറ്റിലേക്ക് ഓവര്‍സീയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍മാരെ നിയമിക്കുന്നു. യോഗ്യത: ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ഓട്ടോകാഡ് 2ഡി, 3ഡി. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 22-45. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ പ്രോജക്ട് എഞ്ചിനീയര്‍/ ഇ ഇ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ഇടുക്കി, പൈനാവ് പി.ഒ, കുയിലിമല.പിന്‍: 685603 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ അയയ്ക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5, വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862232252
Join the conversation