ജോലിയില്ലാതെ നിൽക്കുന്നവർക്ക് ഇതാ ഇന്റർവ്യൂ വഴി നിരവധി ജോലി അവസരങ്ങൾ

ജോലിയില്ലാതെ നിൽക്കുന്നവർക്ക് ഇതാ ഇന്റർവ്യൂ വഴി നിരവധി ജോലി അവസരങ്ങൾ


നിയുക്തി മെഗാ തൊഴിൽമേള 31ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖലയുടെ ‘നിയുക്തി മെഗാ തൊഴിൽമേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങിൽ 31 ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്‌മെന്റ്‌, ടെക്നിക്കൽ, മാർക്കറ്റിംഗ് രംഗങ്ങളിലുള്ള 60ൽ പരം തൊഴിൽദായകർ പങ്കെടുക്കും. 

യോഗ്യത :10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി.ടെക്ക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി അയ്യായിരത്തോളം ഒഴിവുകളുണ്ട്. https://privatejobs.employment.kerala.gov.in/ ൽ തൊഴിൽദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക്: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ), 9496443878 (പത്തനംതിട്ട).

Mega Job Fair 28/01 Apply Now

മഹാത്മാഗാന്ധി സർവകലാശാലയിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ കീഴിലുള്ള മോഡൽ കരിയർ സെന്ററാണ് ഈ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

പ്രധാന വിവരങ്ങൾ

തീയതി: 2026 ജനുവരി 28.
ഒഴിവുകൾ: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി ഏകദേശം 800 ഒഴിവുകൾ.
യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം (Degree), പിജി (PG), ബി.ടെക് (B.Tech) എന്നിവയുള്ളവർക്ക് പങ്കെടുക്കാം.

രജിസ്ട്രേഷൻ വിവരങ്ങൾ
അവസാന തീയതി: ജനുവരി 27-ന് മുൻപായി രജിസ്റ്റർ ചെയ്യണം.
ലിങ്ക്: ഗൂഗിൾ ഫോം വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ നമ്പറുകൾ: 0481-2731025, 94956 28626.
My name SUJITH KUMAR PALAKKAD