കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്ക് ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്നിയമനം |KSPCB LD Typist Apply Now

കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്ക് ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്നിയമനം |KSPCB LD Typist Apply Now

കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്ക് (Kerala State Pollution Control Board) ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (Lower Division Typist) തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

വിവരങ്ങൾ /വിശദാംശങ്ങൾ

  • വകുപ്പ് (Firm) കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ്.
  • തസ്തിക (Name of Post) ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (Lower Division Typist)
  • കാറ്റഗറി നമ്പർ (Category No): 744/2025
  • ശമ്പളം (Scale of Pay) :20,000 – 45,800/.
  • അപേക്ഷ അവസാനിക്കുന്ന തീയതി: 04.02.2026 (ബുധനാഴ്ച രാത്രി 12 മണി വരെ).

യോഗ്യത വിവരങ്ങൾ

അപേക്ഷകർ താഴെ പറയുന്ന യോഗ്യതകൾ ഉള്ളവരായിരിക്കണം

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് (ലോവർ ഗ്രേഡ്) (KGTE) കൂടാതെ കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ടൈപ്പ്റൈറ്റിംഗ് മലയാളം (ലോവർ ഗ്രേഡ്) (KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ടൈപ്പ്റൈറ്റിംഗ് മലയാളം (ലോവർ ഗ്രേഡ്) (KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ശ്രദ്ധിക്കുക: 2002 ജനുവരിക്ക് മുമ്പ് KGTE ടൈപ്പ്റൈറ്റിംഗ് പാസായവർക്ക് കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗിൽ പ്രത്യേക സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായ പരിധി വിവരങ്ങൾ

18 – 36 വയസ്സ്.
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
പിന്നോക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും നിയമപരമായ ഇളവുകൾ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വൺ ടൈം രജിസ്ട്രേഷൻ (One Time Registration) മുഖേനയാണ് അപേക്ഷിക്കേണ്ടത്.
നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് തങ്ങളുടെ പ്രൊഫൈൽ വഴി ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
അപേക്ഷാ ഫീസ് ഇല്ല.

പരമാവധി ഷെയർ ചെയ്യുക.

My name SUJITH KUMAR PALAKKAD