പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം
മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
ഒഴിവുകൾ: പി.ജി.ടി മാത്തമാറ്റിക്‌സ്, ടി.ജി.ടി. മാത്തമാറ്റിക്‌സ്, പി.ആര്‍.ടി., ബാലവാടിക ടീച്ചര്‍, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, എ.ടി.എല്‍. ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 18 നും മലയാളം ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്സ് കോച്ച് (ടേബിള്‍ ടെന്നീസ്/ബാസ്‌കറ്റ് ബോള്‍), കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍, യോഗ ഇന്‍സ്ട്രക്ടര്‍, നഴ്സ് എന്നീ തസ്തികളിലേയ്ക്ക് ഫെബ്രുവരി 19 നും സ്‌കൂളില്‍ അഭിമുഖം നടക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും അധ്യാപന പരിചയവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഐഡി പ്രൂഫ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെ.വി.എസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ https://www.kvmallapuram.kvs.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഫോണ്‍ 0482-2734963.
വിജ്ഞാന്‍വാടി കോ-ഓഡിനേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വിജ്ഞാന്‍ വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള യുവതി-യുവാക്കളെ നിയമിക്കുന്നു. അപേക്ഷകര്‍ അതാത് ബ്ലോക്ക്/ നഗരസഭ പരിധിയിലുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരും 21-45 വയസ്സിനിടയില്‍ ഉള്ളവരുമായിരിക്കണം.
പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തനപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
നിശ്ചിത ഫോമിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷകര്‍ താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ഫെബ്രുവരി 20നകം ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ :0483-2734901
Join the conversation