കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ ജോലി ഒഴിവുകള്‍
കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ ജോലി ഒഴിവുകള്‍
മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികളിലേക്ക് ജോലി ഒഴിവുകൾ വന്നിരിക്കുന്നു.ഒഴിവുകൾ ചുവടെ നൽകുന്നു, വായിച്ചു മനസിലാക്കി നേരിട്ട് ഇന്റർവ്യൂ പങ്കെടുക്കുക.
ജോലി ഒഴിവുകൾ : ലാബ് ടെക്നിഷ്യന്‍, ഫാര്‍മസിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.
പ്രായ പരിധി വിവരങ്ങൾ
25 മുതല്‍ 50 വയസ് വരെ.മരുതറോഡ് ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.
ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഡി എം എല്‍ ടി / ബി എസ് സി എം എല്‍ ടി ആണ് യോഗ്യത.
ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് ഡി ഫാം/ ബി ഫാം ആണ് യോഗ്യത.
ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
ഇരു തസ്തികകള്‍ക്കും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
ഈ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 25 ന് കൂടിക്കാഴ്ച രാവിലെ പത്തിന് ഓഫീസില്‍ നടക്കും.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പ്ലസ് ടു ആന്‍ഡ് ഡാറ്റ എന്‍ട്രി കോഴ്‌സ് / ഡി സി എ / പി ജി ഡി സി എ യാണ് യോഗ്യത.
ഈ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 28 ന് രാവിലെ പത്തിന് ഓഫീസില്‍ നടക്കും.
കൂടിക്കാഴ്ച 28 ന് നടത്തും
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ( ഗവ. മെഡിക്കല്‍ കോളേജ്) വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ഒഴിവുള്ള ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡീ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
കൂടിക്കാഴ്ച ഫെബ്രുവരി 28 ന് രാവിലെ പത്തിന് നടക്കും. എം ബി ബി എസും ഒരു വര്‍ഷത്തെ ടി സി എം സി / കെ എസ് എം സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്കില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍- 0491 2951010, വെബ്സൈറ്റ്- www.gmcpalakkad.in.
Join the conversation