സ്വദേശ-വിദേശ തൊഴിലവസരങ്ങളുമായി വിജ്ഞാന കേരളം തൊഴിൽ മേള |Vijnana Kerala Job Fair 2024
സ്വദേശ-വിദേശ തൊഴിലവസരങ്ങളുമായി വിജ്ഞാന കേരളം തൊഴിൽ മേള |Vijnana Kerala Job Fair 2024
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 28 ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 9.30 മുതലാണ് മേള നടക്കുന്നത്.
SDPK Center Locations for Virtual Fair 2026:
- Cochin University College of Engineering, Pulinkunnu.
- College of Engineering and Management, Punnapra.
- College of Engineering, Cherthala.
- College of Engineering, Chengannur.
- Carmel College of Engineering and Technology, Punnapra.
തൊഴിൽ മേള സ്ഥലങ്ങൾ
കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ, കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്.
കൂടാതെ കായംകുളം എംഎസ്എം കോളേജിൽ നേരിട്ടുള്ള തൊഴിൽമേളയും വെർച്വൽ മേളകളും നടക്കും.
പ്രമുഖ കമ്പനികളിലെ വിവിധ തസ്തികകളിലായി ഹെൽത്ത് കെയർ അസിസ്റ്റൻ്റ്, ഹെൽത്ത് കെയർ നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, കോണ്ടിനെന്റൽ ഷെഫ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ, വെയർ ഹൗസ് അസോസിയേറ്റ്, അക്കാഡമിക് കൗൺസലർ, എഞ്ചിനീയർ, ഓഫീസ് സ്റ്റാഫ്, പ്രൊഡക്ഷൻ ട്രെയിനി, വെൽഡർ തുടങ്ങി 50,000 ത്തോളം ഒഴിവുകളാണ് വെർച്വൽ മേളയിൽ ഒരുക്കിയിട്ടുള്ളത്. വിദേശത്ത് കേബിൾ ജോയിൻ്റർ, ഇലക്ട്രീഷ്യൻ, മേസൺ, മെക്കാനിക്കൽ ടെക്നീഷ്യൻ, കാർപെൻഡർ, ഓട്ടോമൊബൈൽ ടെക്നീഷ്യൻ, നേഴ്സ് തുടങ്ങി ആയിരത്തിൽ അധികം ഒഴിവുകളുമുണ്ട്. തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെർച്വൽ തൊഴിൽ മേള എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം.
അപേക്ഷിച്ചതിന് ശേഷം തൊഴിൽമേളയിൽ പങ്കെടുക്കുമെന്ന് പോർട്ടലിൽ കയറി ഇന്റന്റ് മാർക്ക് ചെയ്ത് ഉറപ്പ് കൊടുക്കുകയും വേണം. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9037048977 എന്ന നമ്പറിൽ ബന്ധപ്പെടാം.
Join the conversation