Search Kerala & Gulf Jobs

വോട്ടർമാർ ശ്രദ്ധിക്കുക: വോട്ടെടുപ്പിന് ആവശ്യമായ 13 തിരിച്ചറിയൽ രേഖകൾ

വോട്ടർമാർ ശ്രദ്ധിക്കുക: വോട്ടെടുപ്പിന് ആവശ്യമായ 13 തിരിച്ചറിയൽ രേഖകൾ

വോട്ടർമാർ ശ്രദ്ധിക്കുക: വോട്ടെടുപ്പിന് ആവശ്യമായ 13 തിരിച്ചറിയൽ രേഖകൾ 

വോട്ട് ചെയ്യാൻ പോകുന്നവരുടെ ശ്രെദ്ധക്ക്,പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ താഴെ നൽകിയ ഏതെങ്കിലും തിരിച്ചറിയൽ രേഖയുമായി പോവുക.
ഏപ്രിൽ 9,ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി. (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് - എപിക്) കാര്‍ഡാണ് പ്രധാന തിരിച്ചറിയല്‍ രേഖ. എന്നാല്‍, ഇത് കൈവശമില്ലാത്തവര്‍ക്കും വോട്ട് ചെയ്യുന്നതിനായി മറ്റ് 12 അംഗീകൃത രേഖകള്‍ കൂടി ഉപയോഗിക്കാം 

വോട്ട് രേഖപ്പെടുത്താൻ  തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനു പുറമെ 12  രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്.

വോട്ട് ചെയ്യുന്നതിനായി അംഗീകരിച്ചിട്ടുള്ള രേഖകള്‍

  1. ഡ്രൈവിങ് ലൈസന്‍സ്
  2. പാന്‍കാര്‍ഡ്, 
  3. തൊഴിലുറപ്പ് കാര്‍ഡ്
  4. ആധാര്‍കാര്‍ഡ്, 
  5. എൻപിആർ സ്മാർട്ട് കാർഡ്, പാസ്‌പോര്‍ട്ട്, 
  6. ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ 
  7. പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, 
  8. തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, 
  9. എംപി/എംഎൽഎ എന്നിവരുടെ തിരിച്ചറിയൽ കാർഡ്,
  10. ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്,
  11.  ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, 
  12. ഭിന്നശേഷിക്കാർക്ക് നൽകുന്ന യുഡിഐഡി കാർഡ്,

എന്നീ 12 രേഖകളിൽ  ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് മാത്രമേ സമ്മതിദാന അവകാശം വിനിയോഗിക്കാൻ  കഴിയുകയുള്ളൂ.