Search Kerala & Gulf Jobs

ഊബർ സൗജന്യ യാത്ര: ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ പോകുന്നവർക്ക് ഇതാ സന്തോഷ വാർത്ത

KeralaElection2026, KeralaAssembly Election Trivandrum Ernakulam UberIndia

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ ഊബറിൽ സൗജന്യ യാത്ര; എങ്ങനെ ഉപയോഗപ്പെടുത്താം


ന്യൂസ്‌ വിവരണം

Kerala Election 2026: വോട്ട് ചെയ്യാൻ ഇനി ഊബറിൽ പോകാം, സൗജന്യമായി യാത്ര സൗകര്യം ഒരിക്കിയിരിക്കുക ആണ് ഊബർ,യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം വോട്ടിങ് ശതമാനം കുറയാതിരിക്കാനും എല്ലാവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം കൂടുതൽ വായിക്കുക

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,വോട്ടർമാർക്കായി 
ഒരു സുപ്രധാന പ്രഖ്യാപനം കൂടി. 
വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തുകളിലെത്തുന്നവർക്ക് സൗജന്യ യാത്രാ സൗകര്യവുമായി ഊബർ ഇന്ത്യ. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാർക്കും ഈ സൗജന്യം പ്രയോജനപ്പെടുത്താം. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സൗജന്യ യാത്ര എങ്ങനെ ലഭിക്കും?

ഊബർ ആപ്പ് വഴിയാണ് ഈ സൗജന്യ സേവനം ലഭ്യമാകുക. ആപ്പിലെ കാർ, ഓട്ടോ, ബൈക്ക് എന്നീ വിഭാഗങ്ങളിലാണ് ഓഫർ ബാധകം. ഇതിനായി വോട്ടർമാർക്ക് പ്രത്യേക കൂപ്പണുകളൊന്നും ആവശ്യമില്ല. പോളിങ് ദിവസമായ ഏപ്രിൽ 9-ന് ആപ്പ് വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ തന്നെ ഈ സൗജന്യം യാന്ത്രികമായി ലഭ്യമാകും.

എത്ര ദൂരത്തേക്ക് സൗജന്യം

വോട്ടർമാരെ പിക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകൾ പൂർണ്ണമായും സൗജന്യമായിരിക്കും. 
രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രക്ക് ഊബർ നിശ്ചയിച്ചിട്ടുള്ള നിരക്ക് നൽകിയാൽ മതിയാകും.

ഏതൊക്കെ ജില്ലകളിൽ

തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ, എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ഊബർ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് വോട്ടർമാർക്ക് ബൂത്ത് കണ്ടെത്തുന്നതിനും യാത്ര ആസൂത്രണം ചെയ്യുന്നതിനും ഏറെ സഹായകമാകും.

എല്ലാവർക്കും ഉപയോഗിക്കാം

മുതിർന്ന പൗരന്മാർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഉൾപ്പെടെ എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. 
യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം വോട്ടിങ് ശതമാനം കുറയാതിരിക്കാനും എല്ലാവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.

വോട്ടർ ബോധവൽക്കരണവും

ഇതിനു പുറമെ ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഓരോ വോട്ടും നിർണായകമാണെന്ന സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതിനാൽ, ഏപ്രിൽ 9-ന് ബൂത്തിലേക്കുള്ള യാത്ര ബുക്ക് ചെയ്യുക, സൗജന്യമായി യാത്ര ചെയ്ത് നിങ്ങളുടെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്തുക.