അറ്റൻഡർ, അങ്കണവാടി ഹെൽപ്പർ, സ്റ്റാഫ് നഴ്സ് & അധ്യാപക ഒഴിവുകൾ; 2026;latest government jobs kerala
അറ്റൻഡർ, അങ്കണവാടി ഹെൽപ്പർ, സ്റ്റാഫ് നഴ്സ് & അധ്യാപക ഒഴിവുകൾ; 2026;latest government jobs kerala
അറ്റൻഡർ, അങ്കണവാടി ഹെൽപ്പർ, സ്റ്റാഫ് നഴ്സ് & അധ്യാപക ഒഴിവുകൾ; 2026;latest government jobs kerala
2026-ൽ കേരളത്തിൽ വിവിധ ഗവൺമെന്റ് താത്കാലിക വകുപ്പുകളിൽ ധാരാളം തസ്തികകളിലേക്ക് നിയമനം നടക്കുന്നു. അറ്റൻഡർ, അങ്കണവാടി ഹെൽപ്പർ, സ്റ്റാഫ് നഴ്സ്, മെഡിക്കൽ ഓഫീസർ, ഓവർസീയർ, അതിഥി അധ്യാപകർ എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ ഇതാ.യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് ഉടൻ അപേക്ഷിക്കൂ.
1.അറ്റൻഡർ തസ്തികയിൽ താത്കാലിക നിയമനം - ഇടുക്കി
ഇടുക്കി ജില്ലയിൽ, ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ അറ്റൻഡറുടെ ഒരു ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ 90 ദിവസ കാലയളവിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
ശമ്പളം: പ്രതിദിനം 750 രൂപ നിരക്കിൽ പ്രതിമാസം 20,250 രൂപയിൽ അധികരിക്കാതെ.
അഭിമുഖ തീയതി: ജൂലൈ 3, വെള്ളിയാഴ്ച, രാവിലെ 11 മണിക്ക്.
സ്ഥലം: കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ്.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 04862 232318.
2.അങ്കണവാടി ഹെൽപ്പർ ഒഴിവ് - മലപ്പുറം
കോഡൂർ പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് സേവനസന്നദ്ധരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പത്താം ക്ലാസ് പാസാകാത്തവരായിരിക്കണം. അപേക്ഷകർ പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം.
പ്രായപരിധി: 18 മുതൽ 46 വയസ്സ് വരെ.
അപേക്ഷാ രീതി: വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം (കോഡൂർ പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയത്), പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോം ലഭ്യമായ സ്ഥലങ്ങൾ: ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറൽ, കോഡൂർ പഞ്ചായത്ത് ഓഫീസ്.അവസാന തീയതി: ജൂലൈ 31, വൈകീട്ട് 5 മണി.
അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, മലപ്പുറം റൂറൽ, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി. ഒ. മലപ്പുറം-676503.
3.ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം - മലപ്പുറം
മലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു.
യോഗ്യത: യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യത (നെറ്റ്/പി.എച്ച്.ഡി.) ഉള്ളവർ. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അഭിമുഖ തീയതി: ജൂൺ 29, രാവിലെ 10 മണി.ഫോൺ: 9188900203, 0483-2972200.
4. ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം - തൃത്താല
തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.
യോഗ്യത: യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരും.
അഭിമുഖ തീയതി: ജൂലൈ 3, രാവിലെ 10 മണി.
ഫോൺ: 0466-2270353.
ഇമെയിൽ:thrithalagovtcollege@gmail.com.
5.തൃശൂർ മെഡിക്കൽ കോളേജിൽ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ നിയമനം
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: എം.ബി.ബി.എസ്. ബിരുദം
ശമ്പളം: പ്രതിമാസം 42,000 രൂപ
അഭിമുഖ തീയതി: ജൂൺ 30, രാവിലെ 11 മണി, പ്രിൻസിപ്പലിന്റെ ഓഫീസിൽ.
ആവശ്യമായ രേഖകൾ: യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും.
ശ്രദ്ധിക്കുക: അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് യാതൊരുവിധ യാത്രാബത്തയും അനുവദിക്കുന്നതല്ല.
6. പ്രൊജക്ട് ഫെലോ അഭിമുഖം
കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിൽ പ്രൊജക്ട് ഫെലോയുടെ രണ്ട് ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
തീയതി: ജൂലൈ 14, രാവിലെ 9.30
കൂടുതൽ വിവരങ്ങൾക്ക്: www.iccs.res.in
7.അതിഥി അധ്യാപക ഒഴിവ് - കമ്പ്യൂട്ടർ സയൻസ്
ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള എടപ്പാൾ നെല്ലിശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
അഭിമുഖ തീയതി: ജൂൺ 30, രാവിലെ 10 മണി.
ആവശ്യമായ രേഖകൾ: വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും.
ഫോൺ: 8547006802, 0494 2689655
8.സ്റ്റാഫ് നഴ്സ്, ഓവർസീയർ അപേക്ഷ - തിരുവനന്തപുരം
തിരുവനന്തപുരം കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ സ്റ്റാഫ് നഴ്സ്, ഓവർസീയർ (സിവിൽ) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി: ജൂലൈ 2, വൈകിട്ട് 4 മണി.കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in
9.ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ നിയമനം - നെയ്യാറ്റിൻകര
നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിനു കീഴിൽ കണ്ടലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത: ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തരബിരുദം, സെറ്റ്/ ബി.എഡ്./ പി.എച്ച്.ഡി (ഹയർ സെക്കൻഡറി).
അഭിമുഖ തീയതി: ജൂൺ 30, രാവിലെ 10.30 ന്, നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ
ഫോൺ: 0471 2222935 .
Join the conversation