എസ്‌ബിഐയിൽ വൻ അവസരം; 84 സ്ഥിര ഒഴിവുകൾ! അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കാം
എസ്‌ബിഐയിൽ വൻ അവസരം; 84 സ്ഥിര ഒഴിവുകൾ! അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കാം
ബാങ്കിംഗ് മേഖലയിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ 84 ഒഴിവുകളാണ് ഉള്ളത്.
ഇത് ഒരു സ്ഥിരനിയമനമാണ് (Permanent Recruitment).
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 84 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. മെഡിക്കൽ ഓഫീസറുടെ രണ്ട് ഒഴിവ് തിരുവനന്തപുരം സർക്കിളിലാണ്.
അസിസ്റ്റന്റ് മാനേജർ (ലോ)
ഒഴിവ്-20, ശമ്പളം: 48,480-85,920 രൂപ, യോഗ്യത: നിയമബിരുദവും രണ്ടുവർഷത്തെപ്രവൃത്തിപരിചയ വും. പ്രായം: 25-32 വയസ്സ്.
ഡെപ്യൂട്ടി മാനേജർ (ലോ)
ഒഴിവ്-29,
ശമ്പളം: 64,820-93960 രൂപ, യോഗ്യത: നിയമബിരുദവും നാലുവർഷത്തെ പ്രവൃത്തിപരിച യവും.
പ്രായം: 25-35 വയസ്സ്.
മെഡിക്കൽ ഓഫീസർ
ഒഴിവ്-35,
ശമ്പളം: 64820-93960 രൂപ
യോഗ്യത:എം.ബി.ബി.എസ്. ബിരുദവും അഞ്ചുവർഷത്തെ പ്ര വൃത്തിപരിചയവും (ബിരുദാനന്ത രബിരുദമുള്ളവർക്ക് മൂന്നുവർഷ ത്തെ മതിയാവും), അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ അറി ഞ്ഞിരിക്കണം. പ്രായം: 35 വയസ്സ് കവിയരുത്.
തിരഞ്ഞെടുപ്പ്
ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നി വയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മെഡിക്കൽ ഓഫീസറുടെ പരീക്ഷയ്ക്ക് കേരളത്തിൽ എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
അപേക്ഷാഫീസ്:
750 രൂപ.
എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുതൃമായ ഇളവ് ലഭിക്കും.
വിശദവിവരങ്ങൾക്ക് https://sbi.bank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ ഓൺലൈനായി അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂലായ് 14.
Join the conversation