അരലക്ഷം വരെ ശമ്പളത്തിൽ കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ സ്ഥിരം ജോലി നേടാം;അപേക്ഷിക്കാം
അരലക്ഷം വരെ ശമ്പളത്തിൽ കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ സ്ഥിരം ജോലി നേടാം;അപേക്ഷിക്കാം
അരലക്ഷം വരെ ശമ്പളത്തിൽ കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ സ്ഥിരം ജോലി നേടാം;അപേക്ഷിക്കാം
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ (KSWTD) സ്ഥിരം നിയമനത്തിന് അവസരം. കെ.എസ്.ഡബ്ല്യു.ടി.ഡിയിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II തസ്തികയിലേക്കാണ് നിയമനം. ആകെ ഒരു ഒഴിവാണ് ഉള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ജൂലൈ 1-നകം കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) വഴി അപേക്ഷ സമർപ്പിക്കണം.
തസ്തികയും ഒഴിവും
തസ്തിക:ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II
വകുപ്പ്: കേരള സംസ്ഥാന ജലഗതാഗത വകുപ്പ്
ഒഴിവുകൾ: 01
കാറ്റഗറി നമ്പർ: 33/2026.
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25,100 രൂപ മുതൽ 57,900 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
മിനിമം: 18 വയസ്സ്
മാക്സിമം: 40 വയസ്സ്
ജനനത്തീയതി: 02.01.1986 നും 01.01.2008 നും ഇടയിൽ ജനിച്ചവരായിരിക്കണം.
ഇളവ്: എസ്സി, എസ്ടി, മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത പ്രായ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത:
പത്താം ക്ലാസ് (എസ്എസ്എൽസി) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
ബ്ലാക്ക്സ്മിത്ത് ട്രേഡിൽ ഐടിഐ (ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം:
- കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in സന്ദർശിക്കുക.
- ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുക. (നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇത് ആവശ്യമില്ല.)
- നിങ്ങളുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- സ്വന്തം പ്രൊഫൈലിലൂടെ പ്രസ്തുത തസ്തികയുടെ നോട്ടിഫിക്കേഷൻ ലിങ്ക് കണ്ടെത്തി 'Apply Now' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രൊഫൈലിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക.
- അപേക്ഷാ ഫീസ്: ഇല്ല (സൗജന്യം).
പ്രധാന കണ്ണികൾ:
അപേക്ഷാ ലിങ്ക്: അപേക്ഷ ലിങ്ക്
അപേക്ഷയ്ക്കുള്ള അവസാന തീയതി: 2026 ജൂലൈ 1
അറിയിപ്പ്: കൃത്യമായ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ദയവായി KPSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Join the conversation