Search Kerala & Gulf Jobs

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലും, അങ്കണവാടിയിലും ഉൾപ്പെടെ ജോലി ഒഴിവുകൾ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലും, അങ്കണവാടിയിലും ഉൾപ്പെടെ ജോലി ഒഴിവുകൾ 

കേരളത്തിൽ വിവിധ ജില്ലകളിലെ വിവിധ സ്ഥാപനങ്ങളിൽ കെയർ ടേക്കർ, അങ്കണവാടി വർക്കർ/ഹെൽപ്പർ, ആശാവർക്കർ എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

1.കെയർ ടേക്കർ - കേരള മഹിളാ സമഖ്യ സൊസൈറ്റി

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ കെയർ ടേക്കർ തസ്തികയിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

തസ്തിക: കെയർ ടേക്കർ
യോഗ്യത: പ്ലസ്ടു / പ്രീഡിഗ്രി പാസായ സ്ത്രീകൾ.

പ്രായപരിധി: 25 വയസ് പൂർത്തിയായിരിക്കണം. 30-40 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
വേതനം: പ്രതിമാസം 12,000 രൂപ.

അപേക്ഷാ രീതി: വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

ഇന്റർവ്യൂ തീയതിയും സ്ഥലവും: ജൂൺ 30, രാവിലെ 11 മണിക്ക്, ജില്ലാ ശിശു സംരക്ഷണ ഓഫീസ്, പൂജപ്പുര (എസ്.ബി.ഐ ഹെഡ് ഓഫീസിന് എതിർവശം), തിരുവനന്തപുരം.

കൂടുതൽ വിവരങ്ങൾക്ക്:
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം.
ഫോൺ: 0471-2348666

2.അങ്കണവാടി വർക്കർ & ഹെൽപ്പർ - മലപ്പുറം

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തികകൾ: അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ

യോഗ്യത വിവരങ്ങൾ 
വർക്കർ: എസ്.എസ്.എൽ.സി പാസായ വനിതകൾ.
ഹെൽപ്പർ: എഴുത്തും വായനയും അറിയാവുന്ന, എസ്.എസ്.എൽ.സി പാസാവാത്ത വനിതകൾ.

പ്രായപരിധി: 46 വയസ് വരെ.
അപേക്ഷാ രീതി: അപേക്ഷകൾ ജൂലൈ 15-നകം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസ്, മലപ്പുറത്ത് ലഭ്യമാക്കണം.
ഫോൺ: 8590003677.

3. ആശാവർക്കർ - ഇടുക്കി

ഇടുക്കി ജില്ലയിലെ ചക്കുപള്ളം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ആശാവർക്കർ തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

തസ്തിക: ആശാവർക്കർ
യോഗ്യത: പത്താം ക്ലാസ് (എസ്.എസ്.എൽ.സി) പാസായിരിക്കണം.
പ്രായപരിധി: 25 മുതൽ 45 വയസ് വരെ.
ഇന്റർവ്യൂ തീയതിയും സ്ഥലവും: ജൂലൈ 6, രാവിലെ 10.30 ന്, പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്ച്.സി) കോൺഫറൻസ് ഹാൾ, ചക്കുപ്പള്ളം.
ഫോൺ: 04868-282260
ഇമെയിൽ: phcchakkupallam@gmail.com