Search Kerala & Gulf Jobs

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ,:ഓൺലൈനിൽ അപേക്ഷിക്കാം; അവസാന തീയതി: ജൂലൈ 29, 2026

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ,:ഓൺലൈനിൽ അപേക്ഷിക്കാം; അവസാന തീയതി: ജൂലൈ 29, 2026

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (TDB) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ (PMU) വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (CMD) ആണ് ഈ നിയമന പ്രക്രിയ നടത്തുന്നത്.

TDബിയുടെ ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ മുഖേന മാത്രം അപേക്ഷിക്കേണ്ടതാണ്.

പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: ജൂലൈ 15, 2026 (രാവിലെ 10:00 മണി).
ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി: ജൂലൈ 29, 2026 (വൈകുന്നേരം 05:00 മണി)
അപേക്ഷാ ഫീസ്: ₹500/- + ട്രാൻസാക്ഷൻ ചാർജുകൾ.

ജോലി ഒഴിവുകൾ

1.സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സിൽ ബിരുദം. വിൻഡോസ്/ലിനക്സ്, നെറ്റ്വർക്കിംഗ് എന്നിവയിൽ പരിജ്ഞാനം.

പരിചയം: കുറഞ്ഞത് 1 വർഷം (സർക്കാർ/പൊതുമേഖലാ ഐടി പദ്ധതികളിൽ).
പ്രായപരിധി: 40 വയസ്സ്.
മാസ വേതനം: ₹40,000.

2.ക്ലർക്ക് (ഒഴിവുകൾ: 02)
യോഗ്യത: ഏത് വിഷയത്തിലും ബിരുദം. എംഎസ് ഓഫീസ്, ഡിജിറ്റൽ ഫയൽ മാനേജ്മെന്റ് എന്നിവയിൽ പ്രാവീണ്യം.
പരിചയം: കുറഞ്ഞത് 1 വർഷം (സർക്കാർ/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ).
പ്രായപരിധി: 40 വയസ്സ്.
മാസ വേതനം: ₹30,000.

3. അക്കൗണ്ടന്റ് (ഒഴിവുകൾ: 02)
യോഗ്യത: ബി.കോം. സിഎ ഇന്റർ/ സിഎംഎ ഇന്റർ/ എംബിഎ (ഫിനാൻസ്) അധിക യോഗ്യത. ടാലി/ഇആർപി, എംഎസ് എക്സൽ എന്നിവയിൽ പ്രാവീണ്യം.

പരിചയം: കുറഞ്ഞത് 2 വർഷം (അക്കൗണ്ടിംഗ്, ഫിനാൻസ്). കേരള ഫിനാൻഷ്യൽ കോഡ് (KFC) പരിജ്ഞാനമുള്ളവർക്ക് മുൻഗണന.
പ്രായപരിധി: 40 വയസ്സ്.
മാസ വേതനം: ₹30,000.

4.ഓഫീസ് അസിസ്റ്റന്റ് (ഒഴിവുകൾ: 03)
യോഗ്യത: എസ്എസ്എൽസി പാസ്. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം. മലയാളത്തിൽ ആശയവിനിമയ ശേഷി.

പരിചയം: കുറഞ്ഞത് 1 വർഷം (ഓഫീസ് പരിസരത്ത്). സർക്കാർ/പൊതുമേഖലാ അനുഭവമുള്ളവർക്ക് മുൻഗണന.
പ്രായപരിധി: 40 വയസ്സ്.
മാസ വേതനം: ₹25,000.

അപേക്ഷാ ഫീസ് & ഇളവുകൾ
എല്ലാ പദവികൾക്കും ഒരേ അപേക്ഷാ ഫീസ്: ₹500 + ട്രാൻസാക്ഷൻ ചാർജ്.

എസ്സി/എസ്ടി/ഒബിസി/ഭിന്നശേഷിക്കാർ/വിമുക്ത ഭടന്മാർ എന്നിവർക്ക് സർക്കാർ നിയമപ്രകാരം പ്രായ ഇളവ് ലഭിക്കും.

പ്രധാന നിബന്ധനകൾ
  • കരാർ കാലാവധി: ജോയിൻ ചെയ്യുന്ന തീയതി മുതൽ 2 വർഷം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നത് വരെ (ഏതാണോ നേരത്തെ).
  • പൗരത്വം: ഇന്ത്യൻ പൗരന്മാർക്ക് മാത്രം അപേക്ഷിക്കാം.
  • ഫോട്ടോ & സിഗ്നേച്ചർ:
  • ഫോട്ടോ: 200 KB-ൽ താഴെയും JPG ഫോർമാറ്റിലും ആയിരിക്കണം.
  • ഒപ്പ്: 50 KB-ൽ താഴെയും JPG ഫോർമാറ്റിലും, വെള്ള പേപ്പറിൽ പൂർണ്ണമായ ഒപ്പ് (Capital Letters-ൽ പാടില്ല).
തെറ്റുകൾ സംബന്ധിച്ച്: അപേക്ഷ ഫോമിൽ വസ്തുതാ വിരുദ്ധമോ തെറ്റായതോ ആയ വിവരങ്ങൾ നൽകിയാൽ, അത് ഏത് ഘട്ടത്തിലും റദ്ദാക്കുന്നതിനും നിയമനം റദ്ദാക്കുന്നതിനും കാരണമാകും.

അനുഭവ സർട്ടിഫിക്കറ്റ്: ജോലി ചേർന്ന തീയതി, വിട്ട തീയതി, ചുമതലകൾ, ഒപ്പ്, സീൽ എന്നിവ വ്യക്തമാക്കിയ സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കൂ. സ്ഥിരീകരണമില്ലാത്ത രേഖകൾ സ്വീകാര്യമല്ല.

സ്ക്രീനിംഗ്: അപേക്ഷകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ലിഖിത പരീക്ഷ/ഇന്റർവ്യൂ/സ്കിൽ ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. യോഗ്യരായവരെ മാത്രമേ വിവിധ ഘട്ടങ്ങളിലേക്ക് ക്ഷണിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

CMD-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.cmd.kerala.gov.in

ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിക്കുക.

ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച് സമർപ്പിക്കുക.

സഹായത്തിന് (Help Desk)
ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനിടെ എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ, 0471 - 2320101 (എക്സ്റ്റ്: 237, 250) എന്ന നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ-വെള്ളി) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബന്ധപ്പെടാം.