Search Kerala & Gulf Jobs

സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും താത്കാലിക ജോലി ഒഴിവുകൾ

സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും താത്കാലിക ജോലി ഒഴിവുകൾ

കേരളത്തിലെ തൊഴിൽ അവസരങ്ങൾ: മിനി ജോബ് ഡ്രൈവ് മുതൽ അങ്കണവാടി വർക്കർ വരെ

കേരളത്തിൽ സ്വകാര്യ, സർക്കാർ മേഖലകളിലായി നിരവധി താത്കാലിക ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. ആലപ്പുഴയിൽ മിനി ജോബ് ഡ്രൈവും പാലക്കാട്, വയനാട് ജില്ലകളിൽ വിവിധ സർക്കാർ ഒഴിവുകളും ഉൾപ്പെടെ നിരവധി അവസരങ്ങളാണ് ഇത്തവണ ലഭ്യമാകുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം

1.മിനി ജോബ് ഡ്രൈവ് 2026: 150+ ഒഴിവുകൾ

മാവേലിക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2026 ജൂലൈ 8 ന് കായംകുളം ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഒരു മിനി ജോബ് ഡ്രൈവ് നടക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ 150-ലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണിത്.

യോഗ്യതയും പ്രായപരിധിയും:
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം.
പ്രായപരിധി 20 നും 45 നും ഇടയിൽ.

പങ്കെടുക്കേണ്ട രീതി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 8 ന് രാവിലെ 10 മണിക്ക് കായംകുളം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യണം.

രജിസ്ട്രേഷൻ സൗജന്യമാണ്. 
മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനും പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ അറിയുന്നതിനും സന്ദർശിക്കുക: 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2344301, 9446765246.

2.ഫാർമസിസ്റ്റ് ഒഴിവ് (പാലക്കാട്)

പാലക്കാട് ജില്ലയിലെ പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം മിഷൻ പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.

യോഗ്യത വിവരങ്ങൾ 
ഡി.ഫാം / ബി.ഫാം ബിരുദവും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.

അഭിമുഖ വിവരം:
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 8 ന് രാവിലെ 10 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം പുതുശ്ശേരി പഞ്ചായത്ത് ഹാളിൽ അഭിമുഖത്തിനായി എത്തിച്ചേരണം.
ഫോൺ: 0491 2569470.

3.അങ്കണവാടി വർക്കർ നിയമനം (വയനാട്)

വയനാട് ജില്ലയിലെ മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള കോൺവെന്റ് കുന്ന് അങ്കണവാടി കം ക്രഷിൽ അങ്കണവാടി കം ക്രഷ് വർക്കറെ നിയമിക്കുന്നു.

യോഗ്യതയും മുൻഗണനയും
മാനന്തവാടി നഗരസഭയിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.

താഴെയങ്ങാടി വാർഡ് 25-ലെ താമസക്കാർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി 18-35 വയസ്സ്. പട്ടികവിഭാഗങ്ങൾക്ക് 3 വർഷം വരെ ഇളവ് ലഭിക്കും.

അപേക്ഷാ വിവരങ്ങൾ 
അപേക്ഷകളും വിശദവിവരങ്ങളും മാനന്തവാടി തലശ്ശേരി റോഡിലുള്ള ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ജൂലൈ 8 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും.
ഫോൺ: 04935 240324

4.സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകൾ (തിരുവനന്തപുരം)

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സഖി വൺ സ്റ്റോപ്പ് സെന്ററിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ജോലി ഒഴിവുകൾ
▪️സെന്റർ അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്).
▪️സൈക്കോ സോഷ്യൽ കൗൺസിലർ (1 ഒഴിവ്).
▪️കേസ് വർക്കർ (2 ഒഴിവ്).
▪️സെക്യൂരിറ്റി ആൻഡ് നൈറ്റ് ഗാർഡ് (3 ഒഴിവ്).
▪️മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് (1 ഒഴിവ്)

ഇന്റർവ്യൂ വിവരം
ജൂലൈ 7 ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട യോഗ്യതയുള്ളവർ അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ്, ബയോഡേറ്റ, ആധാർ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം ഉച്ചയ്ക്ക് 1.30 ന് ഹാജരാകണം.
ഇമെയിൽ: sjdwpotvpm@gmail.com