Search Kerala & Gulf Jobs

കേന്ദ്ര സർവീസിൽ 2,536 ഒഴിവുകൾ; പ്ലസ് ടുക്കാർക്ക് അവസരം!

കേന്ദ്ര സർവീസിൽ 2,536 ഒഴിവുകൾ; പ്ലസ് ടുക്കാർക്ക് അവസരം!

എസ്.എസ്.സി. വിജ്ഞാപനം – ഒക്ടോബർ 7 വരെ അപേക്ഷിക്കാം

കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലർക്ക് (LDC), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡേറ്റ എൻട്രി ഓപറേറ്റർ, ഡേറ്റ എൻട്രി ഓപറേറ്റർ ഗ്രേഡ് എ എന്നീ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC) വിജ്ഞാപനം പുറത്തിറക്കി. ആകെ 2,536 ഒഴിവുകൾ. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രധാന വിവരങ്ങൾ

വിവരം/ വിശദാംശം

തസ്തികകൾ: LDC, JSA, ഡേറ്റ എൻട്രി ഓപറേറ്റർ, ഡേറ്റ എൻട്രി ഓപറേറ്റർ ഗ്രേഡ് എ
ഒഴിവുകൾ: 2,536
വിഭാഗം : ഗ്രൂപ്പ് സി
യോഗ്യത : പ്ലസ് ടു (മാത്സ് ഉൾപ്പെടെ സയൻസ് സ്ട്രീം)
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 7
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 8
വെബ്സൈറ്റ് https://ssc.gov.in

യോഗ്യത വിവരങ്ങൾ 

മാത്സ് ഒരു വിഷയമായി പഠിച്ച് സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം.
2026 ഒക്ടോബർ 7 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക.
നിശ്ചിത തീയതിക്കുമുൻപ് യോഗ്യത നേടിയവരായിരിക്കണം.

പ്രായപരിധി വിവരങ്ങൾ 

ഓഗസ്റ്റ് 1 അടിസ്ഥാനത്തിൽ 18-27 വയസ്സ്.
1999 ഓഗസ്റ്റ് 2-ന് മുൻപോ 2008 ഓഗസ്റ്റ് 1-ന് ശേഷമോ ജനിച്ചവരാകരുത്.
പട്ടികവിഭാഗക്കാർക്ക് 5 വർഷം, OBC-ക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ്.
വിമുക്തഭടന്മാർ ഉൾപ്പെടെ മറ്റു യോഗ്യരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

ശമ്പള വിവരങ്ങൾ 

LDC / JSA: പേ ലെവൽ 2 – ₹19,900 – ₹63,200

ഡേറ്റ എൻട്രി ഓപറേറ്റർ: പേ ലെവൽ 4 – ₹25,500 – ₹81,100; ലെവൽ 5 – ₹29,200 – ₹92,300

ഡേറ്റ എൻട്രി ഓപറേറ്റർ ഗ്രേഡ് എ: പേ ലെവൽ 4 – ₹25,500 – ₹81,100.

അപേക്ഷാഫീസ്
₹100 (ഓൺലൈനായി അടയ്ക്കണം)
SC/ST, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
ഒക്ടോബർ 8 വരെ ഫീസ് അടയ്ക്കാം.

തിരഞ്ഞെടുപ്പ് രീതി

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (രണ്ട് ഘട്ടം) – മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാകും.

സ്കിൽ ടെസ്റ്റ് / ടൈപ്പിങ് ടെസ്റ്റ് – ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികയിൽ കംപ്യൂട്ടർ ഡേറ്റ എൻട്രിയിലെ വേഗം പരിശോധിക്കും. മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം.

അപേക്ഷിക്കേണ്ട വിധം

ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) – ഫോട്ടോയും ഒപ്പും ഈ ഘട്ടത്തിൽ അപ്ലോഡ് ചെയ്യണം.

രജിസ്ട്രേഷനുശേഷം യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
🔗 വെബ്സൈറ്റ്: https://ssc.gov.in