Search Kerala & Gulf Jobs

കരാർ നിയമനം – സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമെൻ (സാഫ്)

കരാർ നിയമനം – സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമെൻ (സാഫ്)

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫിൽ കരാർ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന തസ്തികയിലേക്ക് ഒരു വർഷത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഒഴിവുള്ള തസ്തിക: മിഷൻ കോ-ഓർഡിനേറ്റർ
ഒഴിവുകളുടെ എണ്ണം: 3

യോഗ്യത വിവരങ്ങൾ 

MSW / MBA / PG + Livelihood Project-ൽ ഒരു വർഷത്തെ പരിചയം.
കമ്പ്യൂട്ടർ പരിജ്ഞാനം.
ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
പ്രായം: 50 വയസ്സ് കവിയരുത് (SC/ST/OBC വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ്).
ശമ്പളം: പ്രതിമാസം ₹30,000 + TA (കൺസോളിഡേറ്റഡ്).
കാലാവധി: 1 വർഷം (കരാർ അടിസ്ഥാനത്തിൽ).

ജോലിയുടെ സ്വഭാവം – മിഷൻ കോ-ഓർഡിനേറ്റർ

സാഫ് നടപ്പിലാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട സോഷ്യൽ മൊബിലൈസേഷൻ, ബിസിനസ് വികസനം എന്നീ പ്രവർത്തനങ്ങളാണ് നിർവ്വഹിക്കേണ്ടത്. പ്രധാന ചുമതലകൾ:

ജില്ലയിൽ വ്യാപകമായി സഞ്ചരിച്ച് സെൻസിറ്റൈസേഷൻ, മോട്ടിവേഷൻ, ട്രെയിനിംഗ് എന്നിവ നടത്തൽ

പദ്ധതി തയ്യാറാക്കൽ, നിർവ്വഹണം

പഞ്ചായത്ത് തലത്തിലുള്ള തീരദേശ മാനേജ്മെന്റ് കൗൺസിലുകളുടെ പ്രവർത്തനം ഏകോപിപ്പിക്കൽ

സോഷ്യൽ ഓഫീസുകളുടെയും സംരംഭകരുടെയും ഫയലുകൾ കണക്കെഴുതി സൂക്ഷിക്കൽ

ഗ്രൂപ്പുകളുടെ വരവ്-ചെലവ് കണക്കുകൾ പരിശോധിക്കൽ

മീറ്റിംഗുകൾ നടത്തൽ, തർക്ക പരിഹാരം

സാഫ് എക്സിക്യൂട്ടീവ് ഡയറക്ടറുടെയും ജില്ലാ സോഷ്യൽ ഓഫീസറുടെയും നിർദ്ദേശങ്ങൾ അനുസരിച്ചുള്ള മറ്റ് പ്രവർത്തനങ്ങൾ

ചെറുകിട പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കൽ

സാഫ് ഗ്രൂപ്പുകളുടെ ബിസിനസ് വികസനത്തിനായി സമയോചിതമായ ഇടപെടൽ

ഓരോ വിഭാഗത്തിനും വേണ്ടിയുള്ള ബിസിനസ് പ്ലാൻ തയ്യാറാക്കി അധികാരികളുടെ അംഗീകാരത്തോടെ നടപ്പിലാക്കൽ

വിപണി വികസനത്തിനായി മേളകൾ സംഘടിപ്പിക്കൽ, പൊതുസ്ഥാപനങ്ങളുമായി ബന്ധപ്പെടൽ

ഗ്രൂപ്പുകളുടെ ബിസിനസിൽ വർദ്ധനവ് ഉണ്ടാക്കൽ.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം
അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്
ഫിഷറീസ് ട്രെയിനിംഗ് സെന്റർ
യു സി കോളേജ് പി.ഒ
കിഴക്കെ കട്ടങ്ങളൂർ, ആലുവ – 683102

📞 ഫോൺ: 0484 – 2607643
📞 ടോൾ ഫ്രീ: 1800 425 7643
🌐 വെബ്സൈറ്റ്: www.safkerala.org
📧 ഇമെയിൽ: safinterview2026@gmail.com

അപേക്ഷാ നടപടിക്രമം

യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്, യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകളുടെ സ്ഥിരീകരിച്ച പകർപ്പുകൾ സഹിതം സാഫ് റെസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്