അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ നിയമനം നടത്തുന്നു

അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ നിയമനം നടത്തുന്നു

വെട്ടിക്കവല പഞ്ചായത്തിലെ  മുലംകുഴി, പാലമുക്ക് അങ്കണവാടി കം ക്രഷുകളില്‍   വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഒഴിവുകളിലേക്ക് നിയമനം നടത്തും.    

യോഗ്യത: അങ്കണവാടി വര്‍ക്കര്‍ - പന്ത്രണ്ടാം ക്ലാസ്,   ഹെല്‍പ്പര്‍ - എസ് എസ് എല്‍ സി.  അങ്കണവാടിയുടെ വാര്‍ഡില്‍ സ്ഥിരതാമസമായിരിക്കണം.

പ്രായപരിധി : 35 വയസ്. അപേക്ഷയും ബയോഡേറ്റയും അനുബന്ധ രേഖകള്‍ സഹിതം  ഏപ്രില്‍ 30 വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോംമ്പൗണ്ട്, വെട്ടിക്കവല   വിലാസത്തില്‍ ലഭിക്കണം.  
ഫോണ്‍: 9746114030.

ഡ്രോയിങ് ടീച്ചർ നിയമനം

തിരുവനന്തപൂരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട് . പത്താം ക്ലാസ് വിജയവും, ഡ്രോയിങ്ങിൽ / പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസ്സായിരിക്കണം. 

യോഗ്യത പരീക്ഷ പാസ്സായിരിക്കണം. പ്രായപരിധി 40 വയസ് വരെ. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മെയ് 2 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ജനറൽ ആശുപത്രിയിയിൽ വാക്ക്-ഇൻ ഇന്റർവ്യൂ

എറണാകുളം ജനറൽ ആശുപത്രിയിലെ ഊട്ടുപുര കിച്ചണിലേക്ക് അസിസ്റ്റന്റ് കുക്ക് (വനിത) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഏപ്രിൽ 30, രാവിലെ 10.30 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. സമാനമേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

 താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
My name SUJITH KUMAR PALAKKAD