കേരള വനം വകുപ്പിൽ ഏഴാം ക്ലാസ് യോഗ്യതയിൽ ജോലി അവസരം - KPSC Notification 091/2026
കേരള വനം വകുപ്പിൽ ഏഴാം ക്ലാസ് യോഗ്യതയിൽ ജോലി അവസരം - KPSC Notification 091/2026
വനം വകുപ്പിൽ ഒന്നിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ വനങ്ങളുടെ സംരക്ഷണത്തിലും പരിപാലനത്തിലും പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) പുറത്തിറക്കിയ വിജ്ഞാപനം നമ്പർ. 091/2026 പ്രകാരം, സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വനം വകുപ്പിൽ (Forest and Wildlife Department) നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
ഏഴാം ക്ലാസ് വിജയിച്ചാൽ മതി ഈ ജോലികൾക്ക് അപേക്ഷിക്കാൻ. ബിരുദം നേടിയവർക്ക് അപേക്ഷിക്കാനാവില്ല എന്നത് പ്രത്യേക ശ്രദ്ധയാണ്.
പ്രധാന തീയതികൾ
ഗസറ്റ് പ്രസിദ്ധീകരണം: 2026 ജൂലൈ 30.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 സെപ്റ്റംബർ 2, രാത്രി 12 മണി.
ജില്ലകളും /ഒഴിവുകളും
ഇനിപ്പറയുന്ന ജില്ലകളിലേക്കാണ് നിയമനം നടത്തുന്നത്:
▪️പത്തനംതിട്ട
▪️ഇടുക്കി
▪️എറണാകുളം
▪️തൃശൂർ
▪️പാലക്കാട്
▪️കണ്ണൂർ
ആകെ ഒഴിവുകൾ: തസ്തിക അനുസരിച്ച് മാറുന്നു. വിവിധ തസ്തികകളിലായി ഒന്നിലധികം ഒഴിവുകൾ ലഭ്യമാണ്.
ലഭ്യമായ തസ്തികകൾ
- സർവേ ലാസ്കർസ് (Survey Lascars)
- ഡിപ്പോ & വാച്ച് സ്റ്റേഷൻ വാച്ചർമാർ (Depot & Watch Station Watchers)
- പ്ലാന്റേഷൻ വാച്ചർമാരും മെസ്ട്രീസും (Plantation Watchers & Maistries)
- ടി.ബി. വാച്ചർമാരും ബംഗ്ലാവ് വാച്ചർമാരും (T.B. Watchers & Bungalow Watchers)
- ടിമ്പർ സൂപ്പർവൈസർമാർ (Timber Supervisors)
- ടോപ്പ് വാർഡൻ (Tope Warden)
- റിസർവ് വാച്ചർമാർ (Reserve Watchers)
- ടാനാ വാച്ചർമാരും ഡിസ്പെൻസറി അറ്റൻഡന്റുമാർ (Tana Watchers & Dispensary Attendants).
ശമ്പള സ്കെയിൽ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ശമ്പളം:23,000 – ₹50,200/- (മാസം).
യോഗ്യതാ മാനദണ്ഡങ്ങൾ?
വിദ്യാഭ്യാസ യോഗ്യത
നിർബന്ധം: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം
അയോഗ്യത: ബിരുദം (Degree) നേടിയിരിക്കരുത്.
പ്രായപരിധി വിവരങ്ങൾ?
ഏറ്റവും കുറഞ്ഞ പ്രായം: 18 വയസ്സ്
ഏറ്റവും കൂടിയ പ്രായം: 40 വയസ്സ്
ജനനത്തീയതി പരിധി: 02.01.1986 മുതൽ 01.01.2008 വരെ (രണ്ട് തീയതികളും ഉൾപ്പെടെ).
പ്രായ ഇളവ്: ഒബിസി, എസ്സി/എസ്ടി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമപ്രകാരം പ്രായ ഇളവ് ലഭിക്കും. എന്നാൽ, ഒരു സാഹചര്യത്തിലും പരമാവധി പ്രായപരിധി 50 വയസ്സിൽ കൂടരുത്.
അപേക്ഷിക്കേണ്ട വിധം
ഘട്ടം 1: One Time Registration (OTR)
ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ One Time Registration (OTR) നിർബന്ധമാണ്.
രജിസ്റ്റർ ചെയ്യാത്തവർ ആദ്യം രജിസ്റ്റർ ചെയ്യുക.
ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ User ID, Password എന്നിവ ഉപയോഗിച്ച് പ്രൊഫൈലിലേക്ക് ലോഗിൻ ചെയ്യുക
ഘട്ടം 2: പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക
ആധാർ കാർഡ് ഉള്ള ഉദ്യോഗാർത്ഥികൾ അത് തങ്ങളുടെ പ്രൊഫൈലിൽ ID Proof ആയി ചേർക്കണം
6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം
ഫോട്ടോയുടെ താഴെ പേരും തീയതിയും രേഖപ്പെടുത്തിയിരിക്കണം
ഘട്ടം 3: അപേക്ഷ സമർപ്പിക്കുക
അപേക്ഷാ ഫീസ് ഒന്നും ആവശ്യമില്ല
വിജ്ഞാപന നമ്പർ 091/2026-നായി അപേക്ഷിക്കുക.
ഉദ്യോഗാർത്ഥികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ?
അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ One Time Registration മുൻകൂട്ടി പൂർത്തിയാക്കുക
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വ്യക്തിഗത വിവരങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക
അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതാണെന്ന് ഉറപ്പാക്കുക
അപേക്ഷ സമർപ്പിച്ച ശേഷം അതിൻ്റെ ഒരു പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക
KPSC-യിൽ നിന്നുള്ള അപ്ഡേറ്റുകൾക്കായി നിങ്ങളുടെ പ്രൊഫൈലും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പതിവായി പരിശോധിക്കുക.
പ്രധാന ലിങ്കുകൾ
ഔദ്യോഗിക വെബ്സൈറ്റ്: www.keralapsc.gov.in
One Time Registration: KPSC പോർട്ടലിൽ ലഭ്യം.
വിജ്ഞാപന വിശദാംശങ്ങൾ: KPSC ഗസറ്റ് നമ്പർ. 091/2026
Join the conversation