ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റന്റ് മുതൽ അവസരങ്ങൾ

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റന്റ് മുതൽ അവസരങ്ങൾ

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻറ്(പ്യൂൺ) തസ്തികയിലുള്ള 500 ഒഴുവുകളിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാർതഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ മുഖേന മെയ് 23 ന് 23:59 മണിക്ക് മുൻമ്പായി സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾ www.bankofbaroda.in ലഭ്യമാണ്.

2) കോഴിക്കോട് ജില്ലയിലെ മണിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 28 ന് അഭിമുഖത്തിന് എത്തണം. വിഷയം, സമയം എന്ന ക്രമത്തിൽ - ഇംഗ്ലീഷ്, മലയാളം, ബോട്ടണി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് : രാവിലെ 10 മണി. പൊളിറ്റിക്സ്, ഹിസ്റ്ററി, ജേർണലിസം: ഉച്ചയ്ക്ക് 1.30 മണി.

3) പെരിങ്ങോം ഗവ കോളേജിൽ മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേർണലിസം വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ, തപാൽ വഴിയോ മെയ് 26 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃക www.gcpnr.org/ വെബ്സൈറ്റിൽ ലഭിക്കും. ഇ-മെയിൽ: govtcollegepnr@gmail.com, 
ഫോൺ: 04985 295440, 

4) ദേശീയാരോഗ്യദൗത്യം മലപ്പുറം ജില്ലയിലെ അർബൻ പോളി ക്ലിനിക്കിലേക്ക് ഡെർമറ്റോളജിസ്റ്റ്, സൈക്കാട്രിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കും അനസ്തിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ തുടങ്ങിയ തസ്തികകളിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മെയ് 28ന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ആരോഗ്യകേരളം വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.arogyakeralam.gov.in

My name SUJITH KUMAR PALAKKAD