കുടുംബശ്രീയിൽ പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ

കുടുംബശ്രീയിൽ പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ


കുടുംബശ്രീ റിക്രൂട്ട്മെന്റ് 2025: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,  തസ്തികകളിലെ ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓഫ്‌ലൈൻ അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത വിവരങ്ങൾ

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും രണ്ട് വർഷത്തെ മാർക്കറ്റിംഗ് പരിചയവും അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എംബിഎ (മാർക്കറ്റിംഗ്) നേടിയിരിക്കണം.

ലിഫ്റ്റിംഗ് സൂപ്പർവൈസർ

പ്ലസ് ടു. പൗൾട്രി മേഖലയിൽ പരിചയം അഭികാമ്യം.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജില്ലാതല എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ സഹിതമുള്ള തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 23 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കണം.

വിലാസം: "ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട 689645


പൂർണ്ണമായ അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കുക
My name SUJITH KUMAR PALAKKAD