50,200 രൂപ ശമ്പളത്തിൽ സ്ഥിര സര്‍ക്കാര്‍ ജോലി നേടാൻ അവസരം

50,200 രൂപ ശമ്പളത്തിൽ സ്ഥിര സര്‍ക്കാര്‍ ജോലി നേടാൻ അവസരം

കേരള സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് ആയ തസ്തികയില്‍ നിയമനം നടത്തുന്നതിന് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലി നേടാനുള്ള അവസരമാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 16ന് മുന്‍പായി പിഎസ് സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.


ജോലി വിവരങ്ങൾ

കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആയ റിക്രൂട്ട്‌മെന്റ്. വിവിധ ജില്ലകളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

കാറ്റഗറി നമ്പര്‍: 117/2025
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒഴിവുകള്‍.

പ്രായപരിധി വിവരങ്ങൾ

18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത വിവരങ്ങൾ

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. 
ഡിഗ്രി നേടിയിരിക്കാന്‍ പാടില്ല. 

ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ആയ തസ്തികയില്‍ ജോലി ചെയ്തുള്ള ഒരു വര്‍ഷത്തെ പരിചയം വേണം.

ശമ്പള വിവരങ്ങൾ

 23,000 രൂപമുതല്‍ 50,200 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നു.


അപേക്ഷ വിവരങ്ങൾ

താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് ആയ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
My name SUJITH KUMAR PALAKKAD