താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് മുതൽ നിരവധി ജോലി അവസരങ്ങൾ
താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് മുതൽ നിരവധി ജോലി അവസരങ്ങൾ
വിതുര താലൂക്ക് ആശുപത്രിയിൽ 2025-26 സാമ്പത്തിക വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ ഉൾപ്പെടെ വായിച്ചു മനസിലാക്കി നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
ഒഴിവുകളും യോഗ്യതയും
ഫാർമസിയിൽ നേടിയ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് ഫാർമസിസ്റ്റിന്റെ യോഗ്യത.
ലാബ് ടെക്നീഷ്യൻ
ലാബ് ടെക്നീഷ്യൻ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും പാരാമെഡിക്കൽ രജിസ്ട്രേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ക്ലീനിങ് സ്റ്റാഫ്: എസ്.എസ്.എൽ.സി യാണ് ക്ലീനിങ് സ്റ്റാഫിന്റെ യോഗ്യത.
പ്രായപരിധി : 40 വയസ്സ്. താൽപ്പര്യമുള്ളവർ ജൂലൈ 5ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും, ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
ജനറൽ ആശുപത്രികളിൽ അവസരങ്ങൾ/ hospital jobs
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 3 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യത: കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബി.എസ്.സി ഡിഗ്രിയും പെർഫ്യൂഷനിസ്റ്റായി 5 വർഷത്തെ പ്രവൃത്തി പരിചയവും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
2) കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു.
ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.
അപേക്ഷകർ കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ഒഴിവുള്ള അഞ്ചു തസ്തികകളിലേക്കാണ് നിയമനം.
പ്രായപരിധി: 41 വയസ്സ്.
ശമ്പളം: പ്രതിമാസം 25,740
താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 3-ന് വൈകിട്ട് 5 മണിക്ക് ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം: hdsgmchkollam@gmail.com.
Join the conversation