മിനി ജോബ്‌ഫെയര്‍ ഉൾപ്പെടെ കേരളത്തിൽ വന്നിട്ടുള്ള ഈ ആഴ്ചയിലെ ജോലി ഒഴിവുകൾ

മിനി ജോബ്‌ഫെയര്‍ ഉൾപ്പെടെ കേരളത്തിൽ വന്നിട്ടുള്ള ഈ ആഴ്ചയിലെ ജോലി ഒഴിവുകൾ

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓഫീസ് അഡ്മിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍, ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍, സൗണ്ട് മ്യൂസിക് എഞ്ചിനീയര്‍, സ്റ്റോര്‍ കീപ്പര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ്, മെക്കാനിക്, റിസപ്ഷനിസ്റ്റ്, ഷോറൂം സെയില്‍സ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂണ്‍ 27 ന് രാവിലെ 10 മുതല്‍ ഒരുമണി വരെ നടക്കും.

തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ സ്ലിപുമായി അഭിമുഖത്തിനെത്തണം. ഫോണ്‍: 0497 - 2707610, 6282942066.

🛑 പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

പയ്യന്നൂര്‍ താലൂക്കിലെ എരമം വില്ലേജിലുള്ള പേരൂല്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രം, പെരിങ്ങോം വില്ലേജിലുള്ള പെരിങ്ങോം വേട്ടക്കൊരു മകന്‍ ക്ഷേത്രം എന്നിവിടങ്ങളിൽ  അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകള്‍ കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജൂലൈ 10 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും

🛑 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ, ഡി.സി.എ യോഗ്യതയുളള, മലയാളം ടൈപ്പ്‌റൈറ്റിങ്ങ് അറിയുന്ന, പ്രവൃത്തി പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍രേഖകള്‍, ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജൂലൈ ഒന്നിന് രാവിലെ 10.30 ന് സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം

🛑 അഭിമുഖം ജൂണ്‍ 27 ന്

നടുവില്‍ ഗവ. പോളിടെക്‌നിക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നിവരെ നിയമിക്കുന്നു. കെ.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 27 ന് രാവിലെ 10.30 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0460 2251033.
My name SUJITH KUMAR PALAKKAD