പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം
കോരുത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിനായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കോരുത്തോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ഭാഗമായാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.
കോരൂത്തോട് ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. ഡോക്ടർ ഒഴികെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 36 വയസ്സ്.
രണ്ടുവർഷം പ്രവൃത്തിപരിചയവും വേണം. ഉദ്യോഗാർഥികൾ യോഗ്യത, രജിസ്ട്രേഷൻ മുതലായവ തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ എന്നിവ ജൂൺ 15ന് വൈകുന്നേരം നാലിനു മുൻപായി പി.എച്ച്.സി. ഓഫീസിൽ എത്തിക്കണം.
കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ മുഖേനെ കോയിപ്രം ബ്ലോക്കില്‍ സ്റ്റാര്‍ട്ട്പ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്ക് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു.
ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, അയല്‍കൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കലക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസില്‍ ജൂണ്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.
ഫോണ്‍ : 0468 2221807, 9847764315, 9746488492.
പോളിടെക്നിക് കോളേജിൽ അഭിമുഖം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജിലെ വിവിധ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തും. ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ ലക്ചറര്‍ തസ്തികകളിലേക്കും ലൈബ്രറിയന്‍ ഗ്രേഡ് നാല് തസ്തികയിലേക്കുമാണ് നിയമനം. ലക്ചറര്‍ തസ്തികയിലേക്ക് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും, ലൈബ്രറിയന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂണ്‍ ഒന്‍പത് രാവിലെ 10.30 ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9447488348, 0476-2623597.
Join the conversation