അപ്രന്റീസ് ക്ലാർക്ക്, വോളന്റിയര്‍ തുടങ്ങി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ
അപ്രന്റീസ് ക്ലാർക്ക്, വോളന്റിയര്‍ തുടങ്ങി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഐക്കാട് കൊടുമണ്‍, പന്തളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപ്രന്റീസ് ക്ലാര്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്ങില്‍ അറിവുള്ള പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം . ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായപരിധി 21-35. സ്റ്റെപന്റ് നിരക്ക് 10,000 രൂപ. ജൂലൈ അഞ്ചിന് മുമ്പായി അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712.
അഭിമുഖം ജൂലൈ രണ്ടിന്
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി തുടങ്ങിയവയുടെ ഏകോപനത്തിന് കമ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 11 മുതല്‍ ഒന്നു വരെ ഗ്രാമപഞ്ചയാത്ത് ഓഫീസില്‍ നടക്കും. വിമന്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04682 350229`
അഭിമുഖം ജൂണ്‍ 30ന്
ആറന്മുള കേപ്പ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഭിമുഖം ജൂണ്‍ 30ന് രാവിലെ 10 ന് കോളജില്‍ നടക്കും. വിദ്യാഭ്യാസ യോഗ്യത: എം ടെക്. ഫോണ്‍: 9846399026, 9656112009
അഭിമുഖം ജൂലൈ രണ്ടിന്
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള പരീക്ഷ / അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 10.30 ന് കോളജില്‍ നടക്കും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് അതത് വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത.
ട്രേഡ്സ്മാന്‍- മെഷീനിസ്റ്റ് ആന്‍ഡ് പ്ലംബര്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്) - യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ./ തത്തുല്യം
ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ തത്തുല്യ യോഗ്യത ഉണ്ടാകണം.
വെബ്സൈറ്റ്: www.cea.ac.in ഫോണ്‍: 8547005100
പാരാലീഗല്‍ വോളന്റിയര്‍: അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ലീഗല്‍ സര്‍വീസ് അതോററ്റിയുടെ ആഭിമുഖ്യത്തില്‍ പാരാലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവന തല്‍പരരായ വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ മൂന്നിന് മുമ്പായി ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2220141`
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേണലിസം ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 40. അവസാന തീയതി: ജൂലൈ 15. അപേക്ഷകള്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484-2422275, 2422068
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ കാരുണ്യ പദ്ധതിയിലേക്ക് ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കും. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം, ഒരു വര്‍ഷത്തെ ബി.സി.സി.പി.എന്‍/സി.സി.സി.പി.എന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 2025 ജൂണ്‍ 27 ല്‍ 40 വയസ് കവിയരുത്. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ല മെഡിക്കല്‍ ഓഫീസ്, ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ആശ്രാമം 691002 വിലാസത്തില്‍ ജൂലൈ 11നകം ലഭ്യമാക്കണം. അപേക്ഷാ ഫോം www.nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0474 2082261
ജൂനിയർ ഇൻസ്ട്രക്ടർ ഇന്റർവ്യൂ
ആറ്റിങ്ങൽ സർക്കാർ പോളിടെക്‌നിക് കോളേജിന്റെ അധീനതയിലുളള വെഞ്ഞാറമൂട് ജി.ഐ.എഫ്.ഡി. സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂലൈ 2ന് രാവിലെ 10.30 മണിക്ക് ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജ് നടക്കും. ഇന്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് എന്നിവയുടെ ഒർജിനലും പകർപ്പുമായി ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണം
Join the conversation