കുടുംബശ്രീ കണ്‍സള്‍ട്ടന്റ് നിയമനം
കുടുംബശ്രീ കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപ ജീവനമിഷന് കുടുംബശ്രീ മുഖേനെ കോയിപ്രം ബ്ലോക്കില്‍ സ്റ്റാര്‍ട്ട്പ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്ക് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, അയല്‍കൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കലക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസില്‍ ജൂണ്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍ : 0468 2221807, 9847764315, 9746488492.
അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിലുള്ള തൃശൂർ രാമവർപുരം ഗവ. ചിൽഡ്രൻസ് ഹോമിൽ ജോലി ചെയ്തുവരുന്ന കുക്ക്മാർ അവധിയിലായിരിക്കുമ്പോഴും കൊമ്പൻസേഷൻ ഓഫ്, വീക്ക്ലി ഓഫ് എടുക്കുന്ന ദിവസങ്ങളിലും ദിവസ വേതനത്തിന് കുക്കിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. അപേക്ഷകർ എട്ടാം ക്ലാസ് പാസായിരിക്കണം.
18 വയസ് കഴിഞ്ഞവരും 50 വയസ് കഴിയാൻ പാടില്ലാത്തവരുമായിരിക്കണം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ള അപേക്ഷകർ ജൂലൈ 11 ന് 10.30 മണിക്ക് തൃശൂർ രാമവർമ്മപുരം ഗവ. ചിൽഡ്രൻസ് ഹോമിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7034729653
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു.അഭിമുഖം ജൂണ്‍ അഞ്ച് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.രണ്ട് കമ്പനികളിലെ വിവിധ ഒഴിവുകളിലേക്കാണ് അഭിമുഖം. പ്ലസ് ടു, ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും.
ഫോണ്‍: 0477-2230624, 8304057735
Join the conversation